കുത്തനെ ഇടിഞ്ഞ് സ്വര്‍ണ വില


സ്വര്‍ണത്തിന് 560 രൂപയാണ് കുറഞ്ഞത്. കഴിഞ്ഞ ദിവസങ്ങളില്‍ കുതിച്ചുയര്‍ന്ന സ്വര്‍ണവില ഇന്നലെ മാറ്റമില്ലാതെ തുടര്‍ന്നിരുന്നു.

560 രൂപ കുറഞ്ഞതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 39320 രൂപയായി. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 70 രൂപ കുറഞ്ഞു. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 4915 രൂപയാണ് ഇന്നത്തെ വിപണി വില

സംസ്ഥാനത്ത് 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയിലും വലിയ ഇടിവാണ് ഉണ്ടായിരിക്കുന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 60 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 4060 രൂപയായി. വെള്ളിയുടെ വിലയും കുറഞ്ഞിട്ടുണ്ട്. ഒരു രൂപയുടെ കുറവാണ് ഉണ്ടായത്. ഇതോടെ വെള്ളിയുടെ വില 74 രൂപയായി. അതെ സമയം ഹോള്‍മാര്‍ക്ക് വെള്ളിയുടെ വില മാറ്റമില്ലാതെ തുടരുന്നു. ഹോള്‍മാര്‍ക്ക് വെള്ളിയുടെ ഇന്നത്തെ വിപണി വില 100 രൂപയാണ്.

കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണ വില കുതിച്ചുയര്‍ന്നിരുന്നു. ഏപ്രില്‍ 18 ന് ഒരു പവന്‍ സ്വര്‍ണത്തിന് 240 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. അന്താരാഷ്ട്ര വില നിലവാരത്തില്‍ മാറ്റങ്ങള്‍ സംഭവിക്കുമ്ബോഴാണ് സ്വര്‍ണവിലയില്‍ മാറ്റങ്ങള്‍ ഉണ്ടാകുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ വെള്ളിയുടെ വിലയിലും തുടര്‍ച്ചയായ വര്‍ധനവ് ഉണ്ടായിരുന്നു. 75 രൂപയായിരുന്നു ഇന്നലെ വെള്ളിയുടെ വില.

Post a Comment

Previous Post Next Post