തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പ്രഖ്യാപിച്ച മഴ മുന്നറിയിപ്പുകള്‍ പിന്‍വലിച്ചു. നാളെ ഇടുക്കി ജില്ലയില്‍ മാത്രം യെല്ലോ അലര്‍ട്ടുണ്ട്.
മഴയ്ക്ക് ശമനമായ സാഹചര്യത്തിലാണ് മഴ മുന്നറിയിപ്പ് പിന്‍വലിച്ചത്. നേരത്തെ, പത്തനംതിട്ട, ഇടുക്കി, മലപ്പുറം, പാലക്കാട് ജില്ലകളില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതാണ് പിന്‍വലിച്ചത്.
ഈ സാഹചര്യത്തില്‍ കേരള തീരത്ത് മത്സ്യബന്ധനത്തിന് ഏര്‍പ്പെടുത്തിയ വിലക്കും പിന്‍വലിച്ചു. കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Post a Comment