മഴയും ശക്തമായ കാറ്റും തുടരും

കേരളത്തിൽ 13 വരെ ഇടിമിന്നലോടുകൂടിയ മഴ തുടരാൻ സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഞായറാഴ്ച മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർവരെ വേഗത്തിൽ കാറ്റുവീശാം. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ള പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലകളിൽ ഞായറാഴ്ച മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു. തീരത്ത് ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ ഞായറാഴ്ച ഉച്ചവരെ മത്സ്യത്തൊഴിലാളികൾ കടലിൽപ്പോകരുത്.

10/04/2022

Post a Comment

Previous Post Next Post