ആറ് മുതല്‍ പന്ത്രണ്ട് വരെ പ്രായമുള്ള കുട്ടികള്‍ക്ക് കോവാക്‌സിന്‍ നല്‍കാം; അനുമതി നല്‍കി ഡ്രഗ്‌സ് കണ്‍ട്രോളര്‍


ന്യൂഡല്‍ഹി: രാജ്യത്തെ ആറ് മുതല്‍ പന്ത്രണ്ട് വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് കോവാക്സിന്‍ നല്‍കാന്‍ ഡി.സി.ജി.ഐയുടെ (ദി ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ) അനുമതി.
രാജ്യത്ത് കോവിഡ് പ്രതിദിന കേസുകള്‍ വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് വാക്സിന്‍ നിയന്ത്രണങ്ങളോടെ ഉപയോഗിക്കാനുള്ള അനുമതി നല്‍കിയിരിക്കുന്നത്.
കുട്ടികളിലെ വാക്സിന്റെ ഉപയോഗം സംബന്ധിച്ച്‌ സുരക്ഷാവിവരങ്ങള്‍ പതിനഞ്ച് ദിവസത്തിനുള്ളില്‍ സമര്‍പ്പിക്കാന്‍ ഭാരത് ബയോടെക്കിനോട് ഡി.സി.ജി.ഐ നിര്‍ദേശിച്ചു. ആദ്യ രണ്ട് മാസത്തേക്ക് 15 ദിവസം കൂടുമ്ബോഴുള്ള സമ്ബൂര്‍ണ റിപ്പോര്‍ട്ട് ഉള്‍പ്പെടെ സമര്‍പ്പിക്കണം. രണ്ട് മാസത്തിന് ശേഷം ഒരു മാസം കൂടുമ്ബോഴുള്ള റിപ്പോര്‍ട്ട് ആണ് സമര്‍പ്പിക്കേണ്ടത്.
അഞ്ച് മുതല്‍ പന്ത്രണ്ട് വയസ്സുവരെ പ്രായമുള്ള കുട്ടികള്‍ക്ക് കോര്‍ബെവാക്സിന്റെ അടിയന്തര ഉപയോഗത്തിനുള്ള അനുമതി നേരത്തെ നല്‍കിയിരുന്നു.

Post a Comment

Previous Post Next Post