പാ​ള​ത്തി​ല്‍ അ​റ്റ​കു​റ്റ​പ്പ​ണി; മൂ​ന്ന് ട്രെ​യി​നു​ക​ള്‍ റ​ദ്ദാ​ക്കി


തി​രു​വ​ന​ന്ത​പു​രം: തൃ​ശൂ​രി​ല്‍ പാ​ള​ത്തി​ല്‍ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ന​ട​ക്കു​ന്ന​തി​നാ​ല്‍ മൂ​ന്ന് ട്രെ​യി​നു​ക​ള്‍ റ​ദ്ദാ​ക്കി. ഏ​പ്രി​ല്‍ ആ​റ്, പ​ത്ത് തീ​യ​തി​ക​ളി​ലെ മൂ​ന്ന് ട്രെ​യി​നു​ക​ളാ​ണ് പൂ​ര്‍​ണ​മാ​യും റ​ദ്ദാ​ക്കി​യ​ത്.

06017 ഷൊ​ര്‍​ണൂ​ര്‍- എ​റ​ണാ​കു​ളം മെ​മു എ​ക്‌​സ്പ്ര​സ് ട്രെ​യി​ന്‍, 09449 എ​റ​ണാ​കു​ളം ആ​ല​പ്പു​ഴ അ​ണ്‍​റി​സ​ര്‍​വ്ഡ് എ​ക്‌​സ്പ്ര​സ് സ്‌​പെ​ഷ​ല്‍ ട്രെ​യി​ന്‍, 06452 ആ​ല​പ്പു​ഴ-​എ​റ​ണാ​കു​ളം അ​ണ്‍​റി​സ​ര്‍​വ്ഡ് എ​ക്‌​സ്പ്ര​സ് സ്‌​പെ​ഷ​ല്‍ ട്രെ​യി​ന്‍ എ​ന്നി​വ​യാ​ണ് റ​ദ്ദാ​ക്കി​യ​ത്.

ഏ​പ്രി​ല്‍ ഒ​ൻ​പ​തി​ന് തി​രു​വ​ന​ന്ത​പു​രം സെ​ന്‍​ട്ര​ലി​ല്‍ നി​ന്ന് പു​റ​പ്പെ​ടു​ന്ന ഗു​രു​വാ​യൂ​ര്‍ ഇ​ന്‍റ​ര്‍​സി​റ്റി എ​ക്‌​സ്പ്ര​സ് എ​റ​ണാ​കു​ള​ത്ത് സ​ര്‍​വീ​സ് അ​വ​സാ​നി​പ്പി​ക്കും. ഇ​തേ ദി​വ​സം കാ​രാ​യ്ക്ക​ലി​ല്‍ നി​ന്ന് പു​റ​പ്പെ​ടു​ന്ന എ​റ​ണാ​കു​ളം എ​ക്‌​സ്പ്ര​സ് വ​ട​ക്കാ​ഞ്ചേ​രി വ​രെ​യെ സ​ര്‍​വീ​സ് ന​ട​ത്തൂ.

ഒ​ൻ​പ​തി​ന് ചെ​ന്നൈ എ​ഗ്മോ​റി​ല്‍ നി​ന്ന് പു​റ​പ്പെ​ടു​ന്ന ചെ​ന്നൈ എ​ഗ്മോ​ര്‍ -ഗു​രു​വാ​യൂ​ര്‍ എ​ക്‌​സ്പ്ര​സ് എ​റ​ണാ​കു​ള​ത്ത് സ​ര്‍​വീ​സ് അ​വ​സാ​നി​പ്പി​ക്കും. ഈ ​മാ​സം 6,10 തീ​യ​തി​ക​ളി​ല്‍ ഗു​രു​വാ​യൂ​ര്‍-​തി​രു​വ​ന​ന്ത​പു​രം ഇ​ന്‍റ​ര്‍​സി​റ്റി എ​ക്‌​സ്പ്ര​സ് എ​റ​ണാ​കു​ള​ത്ത് നി​ന്നാ​കും ആ​രം​ഭി​ക്കു​ക.

Post a Comment

Previous Post Next Post