നാളെ വൈദ്യുതി മുടങ്ങും

പയ്യന്നൂർ ഇലക്ട്രിക്കൽ സെക്ഷനിലെ കവ്വായി വാടിപ്പുറം, കാലിക്കടപ്പുറം, ലീഗ് ഓഫീസ്, മോസ്‌ക് എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ ഏപ്രിൽ ആറ് ബുധൻ രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.
ഏച്ചൂർ  ഇലക്ട്രിക്കൽ സെക്ഷനിലെ പുന്നക്കാമൂല ട്രാൻസ്ഫോർമർ പരിധിയിൽ ഏപ്രിൽ ആറ് ബുധൻ രാവിലെ 7.30 മുതൽ ഉച്ചക്ക് 12.30 വരെയും  മുണ്ടേരി പഞ്ചായത്ത് ട്രാൻസ്ഫോർമർ  പരിധിയിൽ 12.30 മുതൽ വൈകിട്ട് മൂന്ന് മണി വരെയും വൈദ്യുതി മുടങ്ങും.
പാടിയോട്ടുചാൽ ഇലക്ട്രിക്കൽ സെക്ഷനിലെ കോട്ടോൽപാറ, കൂവപൊയിൽ ട്രാൻസ്ഫോർമർ പരിധിയിൽ ഏപ്രിൽ ആറ് ബുധൻ രാവിലെ ആറ് മുതൽ വൈകിട്ട് ആറ് മണി വരെയും കാഞ്ഞിരപ്പൊയിൽ, ഞെക്ലി എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ  രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ച് മണി വരെയും വൈദ്യുതി മുടങ്ങും.

Post a Comment

Previous Post Next Post