കൊവിഡ് കൂടുന്നു; ദില്ലിയിൽ ലോക്ക്ഡൗണിന് സാധ്യത


കൊവിഡ് കുതിച്ചുയരുന്ന ദില്ലിയിൽ വീണ്ടും ലോക്ക്ഡൗൺ ഏർപ്പെടുത്താൻ സാധ്യത. പ്രതിദിന കൊവിഡ് രോഗികൾ 50% വര്‍ധിച്ചതോടെ ആണ് കടുത്ത നിയന്ത്രണം. മാർച്ച് 15ന് ശേഷം ആദ്യമായി ഇന്നലെ 2 പേർ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. അതേസമയം ദില്ലിയിൽ ഇനി മാസ്കും നിര്‍ബന്ധമാകും. കൊവിഡ് വർധിച്ചാൽ സ്കൂളുകൾ അടച്ചിടാനും സർക്കാർ നിർദ്ദേശം നൽകി. നിയന്ത്രണങ്ങളിൽ ഏപ്രിൽ 20ന് ചേരുന്ന യോഗത്തിൽ അന്തിമ തീരുമാനം ഉണ്ടാകും.

Post a Comment

Previous Post Next Post