ഇസ്ലാമാബാദ്: നാടകീയ നീക്കങ്ങൾക്കൊടുവിൽ പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പുറത്ത്. ദേശീയസഭയിൽ പ്രതിപക്ഷംകൊണ്ടുവന്ന അവിശ്വാസ പ്രമേയം ശനിയാഴ്ച രാത്രി പന്ത്രണ്ടേ മുക്കാലോടെ പാസയതോടെയാണിത്. അവിശ്വാസ പ്രമേയത്തിന്മേലുള്ള വോട്ടെടുപ്പ് നീട്ടിക്കൊണ്ടുപോകാൻ ഇമ്രാൻ ശ്രമിച്ചതോട പ്രതിപക്ഷം സുപ്രീംകോടതിയെ സമീപിച്ചിരുന്നു. വോട്ടെടുപ്പ് നടത്താത്തതിൽ അതൃപ്തി പ്രകടമാക്കി രാത്രിതന്നെ കോടതി ചേർന്നതോടെയാണ് വോട്ടെടുപ്പ് നടത്തിയത്. വോട്ടെടുപ്പിന് തൊട്ടുമുന്പ് സ്പീക്കർ അസദ് കൈസറും ഡെപ്യൂട്ടി സ്പീക്കർ ഖാസിം സൂരിയും രാജിവെച്ചിരുന്നു. തുടർന്ന് മുതിർന്ന അംഗം അയാസ് സാദിഖ് ആണ് നടപടികൾ നിയന്ത്രിച്ചത്. ഭരണപക്ഷ അംഗങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.
പാകിസ്താനിൽ അവിശ്വാസം പാസായി; ഇമ്രാൻ ഖാൻ പുറത്ത്
Alakode News
0
Post a Comment