തിരുവനന്തപുരം: സെക്രട്ടേറിയേറ്റില്‍ ജീവനക്കാരുടെ സേവനം പൂര്‍ണ സമയവും ഉറപ്പാക്കാന്‍ സര്‍ക്കാര്‍. ജീവനക്കാര്‍ സീറ്റുകളില്‍ ഇരുന്ന് ജോലി ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ അക്‌സസ് കണ്‍ട്രോള്‍ സിസ്റ്റത്തെ കൊണ്ടുവരാന്‍ സര്‍ക്ക്ാര്‍ തീരുമാനിച്ചു.
ഏഴ് മണിക്കൂറും ജീവനക്കാര്‍ സീറ്റിലുണ്ട് എന്നുറപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. അതേസമയം സര്‍ക്കാര്‍ നീക്കത്തിനെതിരെ ഉദ്യോഗസ്ഥരും സംഘടനകളും രംഗത്ത് വന്നു. അത്യാവശ്യമായി പോകുന്ന കാര്യത്തിനടക്കം ഒരു ദിവസം മുഴുവന്‍ അവധി നല്‍കേണ്ടി വരുമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. സിപിഎം അനുകൂല സംഘടനകളാണ് ഈ തീരുമാനത്തിനെതിരെ രംഗത്ത് വന്നിരിക്കുന്നത്.
ബീഹാര്‍ പുതിയ അധ്യക്ഷനെ വേണം, ആര്‍ജെഡിയില്ലാതെ ശക്തരാവാന്‍ കോണ്‍ഗ്രസ്, സാധ്യത ഇങ്ങനെ
അര മണിക്കൂറില്‍ അധികം ജീവനക്കാര്‍ സീറ്റുകളില്‍ ഇല്ലെങ്കില്‍ ആ ദിവസം അവധിയായി കണക്കാക്കപ്പെടുമെന്ന് സര്‍ക്കാര്‍ പറയുന്നു. ഈ സംവിധാനം നടപ്പിലാകുന്നതോടെ, ഔദ്യോഗിക ആവശ്യങ്ങള്‍ക്കല്ലാതെ അരമണിക്കൂറിലേറെ പുറത്ത് പോയാല്‍ അന്നത്തെ ദിവസം അവധിയായി കണക്കാക്കും. മറ്റ് വകുപ്പുകളിലേക്കോ മറ്റോ പോകുകയാണെങ്കില്‍, അത് ഔദ്യോഗിക ആവശ്യമാണെന്ന് രേഖപ്പെടുത്തിയാല്‍ മാത്രമേ അവധിയില്‍ നിന്ന് ഒഴിവാക്കൂ. ജീവനക്കാര്‍ക്ക് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നതാണ് പുതിയ. സംവിധാനമെന്ന് സംഘടനകള്‍ പറഞ്ഞു. സെക്രട്ടേറിയേറ്റ് ജീവനക്കാരോട് നിഷ്‌കര്‍ഷിച്ചിട്ടുള്ളത് ഏഴ് മണിക്കൂര്‍ ജോലിയെന്നാണ്.
എന്നാല്‍ നിലവില്‍ ജോലികള്‍ പൂര്‍ണമായും നിര്‍വഹിക്കാത്ത അവസ്ഥ ഉണ്ടാകാറുണ്ട്. ഈ ഏഴ് മണിക്കൂറും സീറ്റില്‍ ഇരുന്ന് ജോലി ചെയ്യുന്നു എന്ന് ഉറപ്പ് വരുത്തുന്നതിന് വേണ്ടിയാണ് പുതിയ സംവിധാനം. എന്നാല്‍ പ്രതിഷേധം ശക്തമായിരിക്കുകയാണ്. ജീവനക്കാര്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്ന സംവിധാനമാണ് ഇതെന്നാണ് സംഘടനകള്‍ ചൂണ്ടിക്കാണിക്കുന്നത്. നിലവില്‍ പഞ്ചിംഗ് സിസ്റ്റം മാത്രമാണ് സെക്രട്ടേറിയേറ്റില്‍ ഉള്ളത്. വൈകാതെ തന്നെ അക്‌സസ് കണ്‍ട്രോള്‍ സിസ്റ്റം നടപ്പിലാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. സെക്രട്ടേറിയേറ്റില്‍ പലപ്പോഴും ജീവനക്കാരെ അവരുടെ കസേരകളില്‍ കാണാറില്ലെന്നാണ് പരാതി. ജീവനക്കാര്‍ വൈകിയെത്തുന്നതും നേരത്തെ പോവുന്നതും സര്‍ക്കാര്‍ ശ്രദ്ധയില്‍ വന്നിരുന്നു.
Post a Comment