കണ്ണൂര്‍: കെ. എസ്. ആര്‍.ടി.സി കണ്ണൂര്‍ ഡിപ്പോയുടെ അഭിമാനമായ കണ്ണൂര്‍- തിരുവനന്തപുരം ഡീലക്സ് എക്സ് പ്രസ് ഓട്ടം നിര്‍ത്തുന്നു.
റിസര്‍വേഷന്‍ നിറുത്തിവെക്കണമെന്നു ഡി.ടി.ഒവിന് എം.ഡി നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രതിദിനം അരലക്ഷത്തിലേറെ വരുമാനവുമുള്ള അഭിമാന ബസാണ് ഇതോടെ ഓട്ടം അവസാനിപ്പിക്കുന്നത്.
ഇതിന് പകരമുള്ള സ്വിഫ്റ്റ് വൈകിട്ട് 5.45ന് തിരുവനന്തപുരത്തേക്ക് തിരിക്കും. പിറ്റേന്ന് രാവിലെ ആറിന് തിരുവനന്തപുരത്തെത്തും. അവിടെനിന്ന് വൈകീട്ട് 6.30നാണ് പുറപ്പെടുന്നത്. ഡീലക്‌സിന്റെ സമയത്ത് വൈകിട്ട് 5.30ന് സ്വിഫ്റ്റ് സര്‍വിസ് നടത്തുമെന്നായിരുന്നു ഉത്തരവ്. എന്നാല്‍, കഴിഞ്ഞ ദിവസം കണ്ണൂര്‍ ഡീലക്‌സിന് പുറകിലായി 5.45ന് പോകാനാണ് നിര്‍ദേശം ലഭിച്ചതെന്ന് സ്വിഫ്റ്റ് ജീവനക്കാര്‍ പറയുന്നു. എന്നാല്‍ രണ്ട് ദിവസം സര്‍വ്വിസ് നടത്തിയ ശേഷം നിര്‍ത്തലാക്കുകയായിരുന്നു.1967 ലാണ് കണ്ണൂര്‍ ഡീലക്സ് ബസ് സര്‍വീസ് തുടങ്ങിയത്. അന്ന് 28 സീറ്റുള്ള ബെന്‍സായിരുന്നു സര്‍വീസ് നടത്തിയത്.
Post a Comment