ന്യൂഡൽഹി: ഇന്ത്യയിൽ നിന്ന് യുഎഇയിലെത്തുന്ന പ്രവാസികൾക്കും സന്ദർശകർക്കും ആശ്വസിക്കാം. യുഎയിൽ വെച്ച് ഇന്ത്യക്കാർക്ക് ഓൺലൈനായി പണമിടപാടുകൾ നടത്തുന്നതിന് യുപിഐ ആപ്പുകൾ ഉപയോഗിക്കാം.
ഇന്ത്യൻ ബാങ്ക് അക്കൗണ്ടുള്ള ആളുകൾക്ക് ഇപ്പോൾ യുഎഇയിലെ കടകളിലും റീട്ടെയിൽ സ്റ്റോറുകളിലും മറ്റ് വ്യാപാരികളിലും യുപിഐ ഉപയോഗിച്ച് പണമടയ്ക്കാനാകും. അതേ സമയം യുഎഇയിൽ നിയോപേ ടെർമിനൽ ഉള്ളയിടങ്ങളിൽ മാത്രമേ ഇത് ലഭ്യമാകുകയുള്ളൂ.
ദേശീയ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ അന്താരാഷ്ട്ര വിഭാഗമായ എൻഐപിഎൽ അടുത്തിനിടെ നിരവധി രാജ്യന്തര സാമ്പത്തിക സേവനദാതാക്കളുമായി പങ്കാളിത്തത്തിൽ ഏർപ്പെട്ടിരുന്നു. അതിന്റെ ഭാഗമായിട്ടാണ് യുഎഇയുടെ മഷ്റഖ് ബാങ്കിന്റെ നിയോപേയുമായി കരാറിലേർപ്പെടുന്നത്. യുഎഇയിൽ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിന് നിയോപേയും എൻഐപിഎൽ കഴിഞ്ഞ വർഷം പങ്കാളികളായിരുന്നു. നേപ്പാളിലും ഭൂട്ടാനിലും യുപിഐ സംവിധാനത്തിന് ഇതിനകം അംഗീകാരം ലഭിച്ചിട്ടുണ്ട്.
Post a Comment