തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ (Gold price in kerala) വീണ്ടും വര്‍ധനവ്. തുടര്‍ച്ചയായ നാല് ദിവസം മാറ്റമില്ലാതെ തുടര്‍ന്നതിനു ശേഷമാണ് ഇന്ന് വില കൂടിയിരിക്കുന്നത്.
പവന് 320 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ പവന് വില നാല്‍പ്പതിനായിരത്തിന് അടുത്തെത്തി. ഒരു പവന്റെ ഇന്നത്തെ വില 39,200 രൂപയാണ്. ഗ്രാമിന് 40 രൂപ കൂടി 4900 രൂപയുമായി.
ഇന്നലെ വരെ പവന് 38,880 രൂപയും ഗ്രാമിന് 4860 രൂപയുമായിരുന്നു വില. ശനിയാഴ്ച പവന് 280 രൂപയും ഗ്രാമിന് 35 രൂപയുമാണ് കൂടിയത്. ഞായറാഴ്ച വിലയില്‍ മാറ്റമുണ്ടായില്ല. വ്യാഴം, വെള്ളി ദിവസങ്ങളിലും സ്വര്‍ണവില വര്‍ധിച്ചിരുന്നു. രണ്ട് ദിവസം മാറ്റമില്ലാതെ തുടര്‍ന്നതിനു ശേഷമാണ് വ്യാഴാഴ്ച്ച സ്വര്‍ണവില വര്‍ധിച്ചത്. ഏപ്രില്‍ 4,5,6 തീയതികളിലായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ സ്വര്‍ണവില. ഗ്രാമിന് 4780 രൂപയും പവന് 38,240 രൂപയും.
Post a Comment