ടാങ്കര്‍ ലോറിയും കാറും കൂട്ടിയിടിച്ച്‌ 3 പേര്‍ മരിച്ചു


കല്‍പറ്റ: മീനങ്ങാടി സുല്‍ത്താന്‍ ബത്തേരി റോഡില്‍ കാക്കവയലിന് സമീപം കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച്‌ 3 പേര്‍ മരിച്ചു.ബത്തേരി ഭാഗത്ത് നിന്നും മാനന്തവാടി ഭാഗത്തേക്ക് പാലുമായി വന്ന ടാങ്കറും, കോഴിക്കോട് ബാലുശേരിയില്‍ നിന്നും പാട്ടവയലിലേക്ക് പോകുകയായിരുന്ന കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
ഇന്ന് പതിനൊന്നരയോടെയാണ് അപകടം.കാര്‍ യാത്രികരായ പാട്ടവയല്‍ സ്വദേശി പ്രവീഷ്(39), അമ്മ പ്രേമലത( 62 ), ഭാര്യ ശ്രീജിഷ(34) എന്നിവരാണ് മരിച്ചത്. പ്രവീഷിന്റെ മകന്‍ ആരവ് (3) നെ സാരമായ പരിക്കുകളോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

Post a Comment

Previous Post Next Post