തിരുവനന്തപുരം: പതിനെട്ടു വയസ്സിന് മുകളിലുള്ളവരുടെ ബൂസ്റ്റര്‍ ഡോസ് വാക്സിനേഷനോട് സംസ്ഥാനത്ത് തണുത്ത പ്രതികരണം.
കൊവിഡ് ഭീതി മാറിയതോടെ സ്വകാര്യ കേന്ദ്രങ്ങളിലെത്തി വാക്സിനെടുക്കാനുള്ള തിരക്ക് കുറഞ്ഞിരിക്കുകയാണ്. കൂടാതെ സ്വകാര്യ മേഖലയിലെ വാക്സിനേഷന്‍ കേന്ദ്രങ്ങളുടെ എണ്ണവും കുറവാണ്. വരും ദിവസങ്ങളിലെ പ്രതികരണം നോക്കിയ ശേഷം മാത്രം കൂടുതല്‍ സൗകര്യമൊരുക്കാനുള്ള തീരുമാനത്തിലാണ് സ്വകാര്യ മേഖല ഉള്ളത് . ബൂസ്റ്റര്‍ ഡോസിനോടുള്ള അലംഭാവം സര്‍ക്കാര്‍ മേഖലയിലെ കേന്ദ്രങ്ങളിലും പ്രകടമാണ്.
Post a Comment