തിരുവനന്തപുരം: നാലു വര്‍ഷമോ അതില്‍ കൂടുതലോ നികുതി കുടിശ്ശികയുള്ള വാഹനങ്ങളുടെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി 2023 മാര്‍ച്ച് 31 വരെ നീട്ടി ഗതാഗത മന്ത്രിയുടെ ഉത്തരവ്.
ഈ പദ്ധതി പ്രകാരം 2018 മാര്‍ച്ച് വരെയുള്ള വാഹനങ്ങളുടെ നികുതി കുടിശ്ശിക പൂര്‍ണമായും ഒഴിവാക്കി. അതിനുശേഷം 2022 മാര്‍ച്ച് വരെ ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ക്ക് 30 ശതമാനവും നോണ്‍ ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ക്ക് 40 ശതമാനവും നികുതിയടച്ച് ഇതുവരെയുള്ള കുടിശ്ശിക ഒഴിവാക്കാം.
വാഹനം വീണ്ടും ഉപയോഗിക്കുന്നില്ലെങ്കില്‍ സത്യവാങ്മൂലം നല്‍കി ഭാവി നികുതി ബാധ്യതകളില്‍നിന്നും ഒഴിവാകാനും അവസരമുണ്ട്. ഉപയോഗശൂന്യമായതും വിറ്റുപോയതുമായ വാഹനങ്ങളുടെ ഉടമകള്‍ ഈ പദ്ധതി പ്രയോജനപ്പെടുത്തണമെന്ന് ഗതാഗത വകുപ്പ് ആവശ്യപ്പെട്ടു.
കോവിഡിന്റെ പശ്ചാത്തലത്തില്‍ പല വാഹന ഉടമകള്‍ക്കും ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ ആനുകൂല്യം ലഭ്യമാക്കാന്‍ കഴിഞ്ഞില്ലെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ തീരുമാനമെന്ന് മന്ത്രി ആന്റണി രാജു അറിയിച്ചു.
Post a Comment