ന്യൂഡല്‍ഹി: സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെ കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ രാജ്യത്ത് എച്ച്.ഐ.വി ബാധിച്ചത് 17 ലക്ഷത്തിലേറെ പേര്‍ക്ക്.
നാഷണല്‍ എയ്ഡ്‌സ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷനാണ് ഇക്കാര്യം പുറത്തുവിട്ടത്. സാമൂഹിക പ്രവര്‍ത്തകനായ ചന്ദ്രശേഖര്‍ ഗൗറിന്റെ വിവരാവകാശ അപേക്ഷയ്‌ക്കുള്ള മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്.
.2011-12ല്‍ 2.4 ലക്ഷം ആളുകളില്‍ സുരക്ഷിതമല്ലാത്ത ലൈംഗികബന്ധത്തിലൂടെ എച്ച്.ഐ.വി പകരുന്നതായി രേഖപ്പെടുത്തിയപ്പോള്‍ 2020-21ല്‍ അത് 85,268 ആയി കുറഞ്ഞു. 2011-2021 കാലയളവില്‍ ഇന്ത്യയില്‍ 17,08,777 പേര്‍ക്ക് സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെ എച്ച്.ഐ. വി ബാധിച്ചതായി ദേശീയ എയ്ഡ്സ് നിയന്ത്രണ സംഘടന (നാക്കോ) പറഞ്ഞു.
കോണ്ടം ഉപയോഗിക്കാതെ അടക്കമുള്ള ലൈംഗിക ബന്ധത്തിലൂടെ എച്ച്.ഐ.വി പിടിപെട്ടവരില്‍ ഏറ്റവും കൂടുതല്‍ പേര്‍ ആന്ധ്ര പ്രദേശിലുള്ളവരാണ്. ആന്ധ്രയിലെ 3,18,814 പേര്‍ പത്തുവര്‍ഷത്തിനിടെ എച്ച്.ഐ.വി ബാധിതരായി. മഹാരാഷ്ട്ര (2,84,577), കര്‍ണാടക (2,12,982), തമിഴ്‌നാട് (1,16,536), ഉത്തര്‍ പ്രദേശ് (1,10,911), ഗുജറാത്ത് (87,440) എന്നിവയാണ് മറ്റു സംസ്ഥാനങ്ങള്‍. 2011-2021 കാലയളവില്‍ രക്തം വഴി എച്ച്.ഐ.വി ബാധിച്ചവര്‍ 15,782 പേരാണ്. അമ്മമാരില്‍ നിന്ന് എച്ച്.ഐ.വി ബാധിച്ച 4,423 കുട്ടികള്‍ ഇക്കൂട്ടത്തില്‍ ഉണ്ടെന്നും നാഷണല്‍ എയ്ഡ്‌സ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ വെളിപ്പെടുത്തുന്നു.
Post a Comment