ദിസ്പൂര്‍ | അസമില്‍ വിഷക്കൂണ്‍ കഴിച്ച് ചികിത്സയിലായിരുന്ന തോട്ടംതൊഴിലാളികളായ 13 പേര്‍ മരിച്ചു.
നിരവധിപ്പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ തുടരുകയാണെന്ന് അസം മെഡിക്കല്‍ കോളജ് അധികൃതര്‍ അറിയിച്ചു.
വിഷക്കൂണ്‍ കഴിച്ച് തോട്ടം തൊഴിലാളി കുടുംബങ്ങളില്‍ നിന്നുള്ള 35പേരെയാണ് കഴിഞ്ഞ അഞ്ച് ദിവസം മുമ്ബ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവരില്‍ 13 പേരാണ് മരിച്ചത്.
ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ സ്ത്രീ തൊഴിലാളികളാണ് വിഷക്കൂണ്‍ പറിച്ചത്. തുടര്‍ന്ന് പാകം ചെയ്ത് കുട്ടികള്‍ അടക്കം കുടുംബാംഗങ്ങള്‍ക്ക് നല്‍കുകയായിരുന്നു.വയറിളക്കം, ഛര്‍ദി തുടങ്ങിയ അസ്വസ്ഥതകള്‍ നിരവധിയാളുകള്‍ക്ക് ഒരേസമയം കണ്ടുതുടങ്ങിയതോടെയാണ് ആശുപത്രിയില്‍ ചികിത്സ തേടിയത്.
Post a Comment