സ്വര്‍ണവില പവന് 120 രൂപ കുറഞ്ഞു


സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്. 120 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 38,720 രൂപ ആയി. ഒരു ഗ്രാമിന്റെ വില 15 രൂപ കുറഞ്ഞ് 4840 ആയി. ഇന്നലെ പവന് 440 രൂപ കൂടി 38840 രൂപയ്ക്കാണ് വ്യാപാരം നടന്നത്. 4855 രൂപയായിരുന്നു ഒരു ഗ്രാം സ്വർണത്തിന്റെ വില. ഏപ്രിൽ 18ന് ഈ മാസത്തെ ഏറ്റവും ഉയർന്ന നിലവാരമായ 39,880 രൂപയായി സ്വർണ വില ഉയർന്നിരുന്നു. പിന്നീട് വില താഴുന്നതായിരുന്നു ദൃശ്യമായത്.

Post a Comment

Previous Post Next Post