തൃശൂര്‍: പേവിഷബാധയേറ്റ്(Rabies) ഏഴു വയസുകാരന്‍ മരിച്ചു വലപ്പാട് അഞ്ചങ്ങാടി കിഴക്കന്‍ വീട്ടില്‍ ദിനേഷിന്റെയും ചിത്തിരിയുടെയും ഏക മകള്‍ ആകര്‍ഷ് ആണ് മരിച്ചത്.
രണ്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് ആകര്‍ഷ്. അസ്വസ്ഥത കാണിച്ചപ്പോഴാണ് കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
ഞായറാഴ്ച രാത്രിയാണ് ആകര്‍ഷിനെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. ഇവിടെ നടത്തിയ പരിശോധനയിലാണ് പേവിഷബാധയേറ്റതെന്ന് കണ്ടെത്തിയത്. മൂന്നു മാസം മുമ്ബ് ആകര്‍ഷിനെ വീട്ടിലെ നായ മാന്തിയിരുന്നു. തിങ്കളാഴ്ച രാവിലെയാണ് കുട്ടി മരിക്കുന്നത്.
രണ്ടു ദിവസം മുന്‍പ് കുട്ടി വെള്ളം കുടിക്കാന്‍ വിമുഖത കാണിച്ചിരുന്നു. വലപ്പാട് ജി.ഡി.എം.എല്‍.പി. സ്‌കൂളിലാണ് ആകര്‍ഷ് പഠിക്കുന്നത്. വാദ്യോപകരണങ്ങളിലും മറ്റ് കലായിനങ്ങളിലും മികവ് പുലര്‍ത്തിയ വിദ്യാര്‍ഥിയാണ് ആകര്‍ഷ്.
മാര്‍ച്ച് 31-ന് നടക്കുന്ന സ്‌കൂള്‍ വാര്‍ഷികത്തില്‍ കലാപരിപാടികള്‍ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലായിരുന്നു. ആകര്‍ഷിന്റെ മരണത്തെത്തുടര്‍ന്ന് സ്‌കൂള്‍ വാര്‍ഷികം റദ്ദാക്കി.
മൃഗങ്ങളെ വീട്ടില്‍ വളര്‍ത്തുമ്ബോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
വളര്‍ത്തുമൃഗങ്ങളെ ശ്രദ്ധാപൂര്‍വം വളര്‍ത്തുക
മൃഗങ്ങളുമായി കൂടുതല്‍ ഇടപഴകുന്നവര്‍ മുന്‍കൂട്ടി പ്രത്യേക വാക്‌സിന്‍ എടുക്കുക
പേവിഷബാധയ്‌ക്കെതിരേയുള്ള കുത്തിവെപ്പു നിര്‍ബന്ധമായും എടുക്കുക
പട്ടി/പൂച്ചയില്‍നിന്നു മുറിവുണ്ടായാല്‍ നിര്‍ബന്ധമായും വാക്‌സിനെടുക്കുക
പ്രതിരോധവാക്‌സിനെടുത്ത പട്ടിയോ പൂച്ചയോ ആണെങ്കിലും കുത്തിവെപ്പു വേണ്ടെന്നു വെക്കരുത്
തെരുവുപട്ടികളും പൂച്ചകളുമായി ഇടപഴകരുത്
Post a Comment