ആ​ല​ക്കോ​ട് ഗ്രാമ പ​ഞ്ചാ​യ​ത്തിൽ ബ​ജ​റ്റ് അവതരിപ്പിച്ചു

ആ​ല​ക്കോ​ട് ഗ്രാമ പ​ഞ്ചാ​യ​ത്ത് ബ​ജ​റ്റ്
ആ​ല​ക്കോ​ട്: നാ​ളി​കേ​ര കൃ​ഷി​ക്ക് ഊ​ന്ന​ൽ ന​ൽ​കി ആ​ല​ക്കോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ബ​ജ​റ്റ്. 40 ല​ക്ഷം രൂ​പ​യാ​ണ് നാ​ളി​കേ​ര കൃ​ഷി​ക്ക് നീ​ക്കി​വ​ച്ചി​രി​ക്കു​ന്ന​ത്. കൂ​ടാ​തെ കു​ടി​വെ​ള്ളം, ശു​ചി​ത്വം, തെ​രു​വു​വി​ള​ക്കു​ക​ൾ, പ​ഞ്ചാ​യ​ത്ത് കെ​ട്ടി​ട​ങ്ങ​ൾ സോ​ളാ​ർ വ​ത്ക​രി​ക്കു​ന്നതി​നും തു​ക വ​ക​യി​രു​ത്തി. ആ​ല​ക്കോ​ട്, തേ​ർ​ത്ത​ല്ലി, ര​യ​റോം ടൗ​ണു​ക​ളു​ടെ സൗ​ന്ദ​ര്യ​വ​ത്ക​രി​ക്കു​ന്ന​തി​നും ശൗ​ചാ​ല​യ​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന​തി​നും ബ​ജ​റ്റി​ൽ തു​ക നീ​ക്കി​വ​ച്ചി​ട്ടു​ണ്ട്. കാ​ർ​ഷി​ക​മേ​ഖ​ല​യ്ക്ക് 50 ല​ക്ഷ​വും, മൃ​ഗ​സം​ര​ക്ഷ​ണ മേ​ഖ​ല​യ്ക്ക് 12,45,000 രൂ​പ​യും ക്ഷീ​ര വി​ക​സ​ന​ത്തി​ന് 24,29,760 രൂ​പ​യും, സേ​വ​ന സം​രം​ഭ​ങ്ങ​ൾ തു​ട​ങ്ങു​ന്ന​തി​ന് അ​ഞ്ചു ല​ക്ഷം രൂ​പ​യും, കു​ടി​വെ​ള്ള​ത്തി​നാ​യി 42,47,600 രൂ​പ​യും, ഭ​വ​ന നി​ർ​മാ​ണ​ത്തി​നാ​യി 1,05,24,800 രൂ​പ​യും, റോ​ഡ് നി​ർ​മാ​ണ​ത്തി​ന് 91,18488 രൂ​പ​യും നീ​ക്കി​വ​ച്ചു. 26,08,97,256 രൂ​പ ചെ​ല​വും 27,36,35,599.15 രൂ​പ വ​ര​വും, 1,2,738,343.15 രൂ​പ നീ​ക്കി​യി​രി​പ്പും ഉ​ള്ള ബ​ജ​റ്റ് ആ​ണ് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​സി. ആ​യി​ഷ അ​വ​ത​രി​പ്പി​ച്ച​ത്. ച​ട​ങ്ങി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ജി ക​ന്നി​ക്കാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Post a Comment

Previous Post Next Post