ശ്രീകണ്ഠപുരത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതി മരിച്ചു
ശ്രീകണ്ഠപുരം: കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതി മരിച്ചു. ശ്രീകണ്ഠാപുരം പട്ടികജാതി സഹകരണ സംഘത്തിലെ കലക്ഷൻ ഏജന്റ് ചുഴലി സ്വദേശിനി കാഞ്ചന (46) യാണ് മരിച്ചത്.
ഇന്ന് ഉച്ചയ്ക്ക് ശ്രീകണ്ഠാപുരം ഹയർ സെക്കൻ്ററി സ്ക്കൂളിന് സമീപത്തായിരുന്നു അപകടം. ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ എതിർ ദിശയിൽ നിന്നും വന്ന കാർ ഇടിക്കുകയായിരുന്നു. റോഡിൽ തെറിച്ചു വീണ കാഞ്ചനയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Post a Comment