ന്യൂഡല്‍ഹി: കെ റെയില്‍ സര്‍വേ ചോദ്യം ചെയ്ത് ഭൂ ഉടമകള്‍ നല്‍കിയ ഹരജി സുപ്രീംകോടതി തള്ളി. കെ റെയിലുമായി ബന്ധപ്പെട്ട സര്‍വേയിലും സാമൂഹികാഘാത പഠനവും നടത്തുന്നതില്‍ മുന്‍ധാരണ എന്തിനെന്നും കോടതി ചോദിച്ചു.
സര്‍വേ അനുമതി നല്‍കിയ ഹൈകോടതി ഉത്തരവില്‍ ഇടപെടില്ലെന്നും ജസ്റ്റിസ് എം.ആര്‍ ഷാ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
കെ റെയില്‍ സര്‍വേ റദ്ദാക്കണമെന്നും കല്ലുകള്‍ സ്ഥാപിക്കുന്നത് തടയണമെന്നും ചൂണ്ടിക്കാട്ടി ഭൂവുടമകള്‍ നല്‍കിയാണ് ഹരജിയാണ് സുപ്രീംകോടതി തള്ളിയത്. ഭൂനിയമപ്രകാരവും സര്‍വേ ബോര്‍ഡ് ആക്‌ട് പ്രകാരവും സംസ്ഥാന സര്‍ക്കാറിന് സര്‍വേ നടത്താന്‍ അധികാരമുണ്ടെന്നാണ് ഹൈകോടതി ഡിവിഷന്‍ ബെഞ്ച് നേരത്തെ ഉത്തരവിട്ടത്. ഈ ഉത്തരവില്‍ ഇടപെടാന്‍ സാധിക്കില്ലെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയത്.
സര്‍വേ പൂര്‍ത്തിയായ ശേഷം ഭൂമി ഏറ്റെടുക്കുന്ന കാര്യത്തില്‍ ഏതെങ്കിലും തരത്തിലുള്ള പരാതിയുണ്ടെങ്കില്‍ അക്കാര്യം സംസ്ഥാന സര്‍ക്കാറുമായി ഭൂ ഉടമകള്‍ സംസാരിക്കണം. ഇത്തരം പരാതികള്‍ ഉന്നയിക്കാന്‍ ഭൂ ഉടമകള്‍ക്ക് അവകാശമുണ്ട്. പദ്ധതി സംബന്ധിച്ച് പരാതിയുണ്ടെങ്കില്‍ സര്‍ക്കാറിന്‍റെ മുമ്ബിലാണ് ഉന്നയിക്കേണ്ടതെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
Post a Comment