പരിയാരത്ത് ആംബുലൻസ് ഡ്രൈവർക്ക് കുത്തേറ്റ സംഭവം; ആറ് പേർക്കെതിരെ നരഹത്യക്ക് കേസ്

കണ്ണൂരിൽ പരിയാരം ഗവ. മെഡി.കോളേജിന് സമീപം ആംബുലൻസ് ഡ്രൈവറെ കുപ്പി കൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച ആറു പേർക്കെതിരെ പരിയാരം പോലീസ് നരഹത്യാശ്രമത്തിന് കേസെടുത്തു. കുത്തേറ്റ് ആശുപത്രിയിൽ കഴിയുന്ന പരിയാരം ആംബുലൻസ് ഡ്രൈവേർസ് യൂണിയൻ സെക്രട്ടറി പിലാത്തറ വിളയാങ്കോട്ടെ പുന്നത്തിരിയൻ റിജേഷി(32)ന്റെ പരാതിയിലാണ് കേസ്. 

ആംബുലൻസ് ട്രിപ്പിനെ ചൊല്ലിയുള്ള തർക്കമാണ് അക്രമത്തിൽ കലാശിച്ചതെന്നാണ് പോലീസ് പറയുന്നത്. നേരത്തെ ഇതു സംബന്ധിച്ച് വാക്ക് തർക്കവുമുണ്ടായിരുന്നു. പിന്നീട് വാക്കുതർക്കം അക്രമമായി.ഞായറാഴ്ച ഉച്ചക്ക് 2.30 മണിയോടെ കുപ്പി കൊണ്ട് റിജേഷിനെ സംഘം കുത്തി പരിക്കേല്പിക്കുകയായിരുന്നു. കേസെടുത്ത പരിയാരം പോലീസ് അന്വേഷണം തുടങ്ങി.

Post a Comment

Previous Post Next Post