കളിക്കുന്നതിനിടെ റബ്ബര്‍ പന്ത് തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു


ഇരിങ്ങാലക്കുട: കളിച്ചുകൊണ്ടിരിക്കെ റബ്ബര്‍ പന്ത് തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു. എടതിരിഞ്ഞി ചെട്ടിയാലിനു സമീപം ഓളിപറമ്ബില്‍ വീട്ടില്‍ നിഥിന്‍-ദീപ ദമ്ബതികളുടെ 11 മാസം പ്രായമുള്ള മകന്‍ മീരവ് കൃഷ്ണയാണ് മരിച്ചത്.
വൈകീട്ട് വീട്ടില്‍ കളിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് പന്ത് വായിലേക്ക് അറിയാതെ പോയത്. കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചതോടെ വീട്ടുകാര്‍ കുട്ടിയെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. എന്നാല്‍ ആശപത്രിയില്‍ എത്തുന്നതിനു മുമ്ബേ മരണം സംഭവിച്ചു.

തൊണ്ടയില്‍ റബ്ബര്‍ പന്ത് പോലെ എന്തോ കുടുങ്ങിയതാണ് മരണ കാരണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഖത്തറിലെ സ്വകാര്യ കമ്ബനിയില്‍ ജോലി ചെയ്യുന്ന പിതാവ് നിഥിന്‍ രണ്ട് ദിവസം മുമ്ബാണ് ഖത്തറിലേക്ക് യാത്രതിരിച്ചത്. കാട്ടൂര്‍ പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു. മൃതദേഹം ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിലെ മോര്‍ച്ചറിയില്‍. സംസ്‌കാരം പിന്നീട്. സഹോദരി-ഇനിയ.

മലപ്പുറം തിരൂരില്‍ മരത്തിന് മുകളില്‍നിന്ന് പരുന്ത് കൊത്തി താഴെയിട്ട കടന്നല്‍ക്കൂട് വീണത് ബൈക്ക് യാത്രികന്റെ തലയില്‍. കടന്നലുകളുടെ കൂട്ട ആക്രമണത്തില്‍ യുവാവിന് ഗുരുതരമായി പരിക്കേറ്റു. തൃപ്രങ്ങോട് സ്വദേശി കിരണിനെ (20) ആണ് കടന്നലുകള്‍ ആക്രമിച്ചത്. കഴിഞ്ഞ ദിവസം ആലിങ്ങല്‍ റോഡില്‍ ബൈക്ക് നിര്‍ത്തിയപ്പോഴാണ് സംഭവമെന്ന് മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

മരത്തിനു വലിയ കടന്നല്‍ക്കൂട് ഉണ്ടായിരുന്നു. ഇത് പരുന്ത് കൊത്തി താഴെയിടുകയായിരുന്നു. ഇത് വീണത് ബൈക്കില്‍ പോയ കിരണിന്റെ തലയിലായിരുന്നു. അപകടം മനസ്സിലാക്കി രക്ഷപ്പെടാന്‍ വേഗത്തില്‍ ബൈക്ക് ഓടിച്ചെങ്കിലും കടന്നല്‍ക്കൂട്ടം പിന്തുടര്‍ന്നെത്തി ആക്രമിക്കുകയായിരുന്നു.

പരിസരത്തുണ്ടായിരുന്ന 2 പേര്‍ക്കും കടന്നലിന്റെ കുത്തേറ്റു. കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവിന്റെ തലയിലും ദേഹത്തും തറച്ചു കയറിയ അറുപതില്‍പരം കടന്നല്‍ കൊമ്ബുകള്‍ പറിച്ചെടുത്തു.


Post a Comment

Previous Post Next Post