കോഴിക്കോട് ടര്‍ഫില്‍ നിര്‍ത്തിയിട്ട ഒരു കോടിയുടെ റെയ്ഞ്ച് റോവര്‍ കാര്‍ കത്തി നശിച്ചു

കോഴിക്കോട്: കോഴിക്കോട്ട് ടര്‍ഫില്‍ നിര്‍ത്തിയിട്ട റെയ്ഞ്ച് റോവര്‍ കാര്‍ കത്തിനശിച്ചു. ഒന്നര മാസം മുമ്ബ് വാങ്ങിയ കാറാണ് കത്തിനശിച്ചത്.

കോഴിക്കോട്ടെ വ്യാപാരി പ്രജീഷിന്‍റേതാണ് കാര്‍. പൊലീസും ഫയര്‍ഫോഴ്‌സും എത്തി തീയണച്ചു. രാവിലെ ഏഴു മണിയോടെയാണ് തീപ്പിടിത്തമുണ്ടായത്.

തൊട്ടടുത്തുള്ള ടര്‍ഫില്‍ ഫുട്ബോള്‍ കളിക്കാനായി എത്തിയതായിരുന്നു പ്രജീഷ്. വണ്ടി നിര്‍ത്തി കളിക്കാനായി പോകുമ്ബോഴാണ് വാഹനത്തില്‍ നിന്നും പുക ഉയരുന്നത് ശ്രദ്ധയില്‍ പെട്ടത്. ഈ സമയത്ത് ആളുകള്‍ ഓടിക്കൂടി തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.

Post a Comment

Previous Post Next Post