കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ക്ഷാമബത്ത വര്‍ധിപ്പിച്ചു

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ക്ഷാമബത്ത വര്‍ധിപ്പിച്ചു. മൂന്ന് ശതമാനമാണ് ക്ഷാമബത്തയില്‍ വര്‍ധനവുണ്ടായത്. നേരത്തെ 31 ശതമാനമായിരുന്ന ക്ഷാമബത്ത ഇതോടെ 34 ശതമാനമായി ഉയര്‍ന്നു. ഇത് ശമ്പളത്തില്‍ വര്‍ധനവിന് കാരണമാകും. പെന്‍ഷന്‍കാര്‍ക്കുള്ള ക്ഷാമാശ്വാസവും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. 2022 ജനുവരി ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് വര്‍ധന.

ഏഴാമത് കേന്ദ്ര ശമ്പള കമ്മീഷന്‍ ശുപാര്‍ശ പ്രകാരമാണ് ശമ്പള വര്‍ധന. ഇത് പ്രകാരം 2021 ലെ മാസങ്ങളിലെ ഉപഭോക്തൃ വില സൂചികയെ അടിസ്ഥാനമാക്കിയുള്ള ഡിഎ നല്‍കും. 2001 നെ അടിസ്ഥാന വര്‍ഷമായി കണ്ടാണ് ഇതുവരെ ഡിഎ നിശ്ചയിച്ചിരുന്നത്. ഇനി മുതല്‍ അടിസ്ഥാന വര്‍ഷം 2016 ആണ്. 

കേന്ദ്രസര്‍ക്കാരിന് 9544.50 കോടി രൂപയുടെ അധിക ബാധ്യത ഇതിലൂടെയുണ്ടാകും. 47.68 ലക്ഷം കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരെയും 68.62 ലക്ഷം പെന്‍ഷന്‍കാര്‍ക്കും ഈ തീരുമാനം ഉപകാരപ്രദമായിരിക്കും. വിലക്കയറ്റത്തിന്റെ ആഘാതം കുറയ്ക്കാന്‍ ശമ്പളത്തിനൊപ്പം കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന ആനുകൂല്യമാണ് ഡിഎ. 2020 ല്‍ കേന്ദ്രസര്‍ക്കാര്‍ ഈ അലവന്‍സ് നല്‍കുന്നത് നിര്‍ത്തിവെച്ചിരുന്നു. 


Post a Comment

Previous Post Next Post