സംസ്ഥാനത്ത് ഓട്ടോ-ടാക്സി നിരക്ക് കൂട്ടി


സംസ്ഥാനത്തെ ബസ് - ഓട്ടോ - ടാക്സി നിരക്ക് വർധിപ്പിച്ചെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. ഓട്ടോ ചാർജ് രണ്ട് കിലോമീറ്ററിന് 30 രൂപ വരെയാക്കി. കിലോമീറ്ററിന് 12 രൂപയിൽ നിന്ന് 15 രൂപയായി നിരക്ക്  ഉയർത്തും. ടാക്സി നിരക്ക് 1500 സിസിക്ക് താഴെയുള്ള കാറുകൾ മിനിമം നിരക്ക് 200 രൂപയും 1500 സിസിക്ക് മുകളിൽ 225 രൂപയുമായിരിക്കും. അതേസമയം മിനിമം ബസ് യാത്രാ നിരക്ക് 10 രൂപയാക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

Post a Comment

Previous Post Next Post