ബംഗളൂരു: യുക്രെയ്നില്‍ കൊല്ലപ്പെട്ട നവീന്‍ ശേഖരപ്പയുടെ മൃതദേഹം ബംഗളൂരുവിലെത്തിച്ചു. എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തിലാണ് മൃതദേഹമെത്തിച്ചത്. കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ മൃതദേഹം ഏറ്റുവാങ്ങി. പിന്നീട് നവീന്റെ ജന്മനാടായ ഹവേരിയിലേക്ക് മൃതദേഹം കൊണ്ടുപോയി.
ഖാർകീവ് നാഷണൽ മെഡിക്കൽ സർവകലാശാലയിലെ നാലാംവർഷ വിദ്യാർഥിയായിരുന്ന നവീൻ ശേഖരപ്പ കഴിഞ്ഞ ഒന്നിനാണു കൊല്ലപ്പെട്ടത്. ബങ്കറിൽ കഴിഞ്ഞിരുന്ന നവീൻ ഭക്ഷണം വാങ്ങുന്നതിനായി പുറത്തിറങ്ങിയപ്പോഴായിരുന്നു റഷ്യൻസേനയുടെ ആക്രമണം.
ഹാവേരിയിലെ ചല്ലഗരെയിലെ വസതിയിൽ അന്ത്യകർമങ്ങൾക്കുശേഷം മൃതദേഹം ദാവൻഗരെയിലെ സ്വകാര്യാശുപത്രിക്കു ദാനം ചെയ്യാനാണു തീരുമാനിച്ചിരിക്കുന്നതെന്ന് നവീന്റെ ബന്ധുക്കൾ അറിയിച്ചിരുന്നു.
Post a Comment