പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി നീട്ടി


പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി നീട്ടി കേന്ദ്ര സർക്കാർ. അടുത്ത വർഷം മാർച്ച് 31 വരെയാണ് സമയം അനുവദിച്ചത്. ഇന്ന് സമയപരിധി അവസാനിക്കാനിരിക്കെയാണ് ധനകാര്യ മന്ത്രാലയത്തിന്റെ തീരുമാനം. കൊവിഡ് വ്യാപനം ഉൾപ്പടെയുള്ള പല കാരണങ്ങളാൽ തീയതി നീട്ടുകയായിരുന്നു. ആധാർ-പാൻ ലിങ്ക് ചെയ്യാതെ ഐടി റിട്ടേൺസ് ഫയൽ ചെയ്യാൻ സാധിക്കുമെങ്കിലും റിട്ടേൺ പ്രോസസ് ആവില്ലെന്നാണ് അറിയിപ്പ്.

Post a Comment

Previous Post Next Post