ചൂട് കുറയുന്നില്ല ; സംസ്ഥാനത്ത് 4 ദിവസം കൂടി മഴയ്ക്ക് സാധ്യത


തിരുവനന്തപുരം : സംസ്ഥാനത്തു 4 ദിവസം കൂടി ഇടിമിന്നലോടു കൂടിയ മഴ തുടരുമെന്നു കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

തിങ്കളാഴ്ച തെക്കന്‍ ജില്ലകളിലും മധ്യകേരളത്തിലും ഭേദപ്പെട്ട മഴ ലഭിച്ചു.
കൊച്ചിയില്‍ 3.78 സെന്റിമീറ്റര്‍, കോട്ടയം 3.45 സെ.മീ., ആലപ്പുഴ 1.12 സെ.മീ., പുനലൂര്‍ 8.6 മില്ലി മീറ്റര്‍, തിരുവനന്തപുരം 2.6 മി.മീ. എന്നിങ്ങനെ മഴ രേഖപ്പെടുത്തി. അതേസമയം, ചൂടിനു കാര്യമായി കുറവില്ല. പാലക്കാടാണ് ഏറ്റവും കൂടുതല്‍- 37.6 ഡിഗ്രി സെല്‍ഷ്യസ്.

Post a Comment

Previous Post Next Post