കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ശ്രീലങ്കയിൽ സർക്കാർ 10 മണിക്കൂർ പവർകട്ട് പ്രഖ്യാപിച്ചു. ഈ മാസം ആദ്യം മുതൽ രാജ്യത്ത് 7 മണിക്കൂർ പവർകട്ട് നിലവിലുണ്ട്. ഇതാണ് 3 മണിക്കൂർ വർധിപ്പിച്ചിരിക്കുന്നത്. ഇന്ധനം കിട്ടാത്തത് മൂലം വൈദ്യുതി നിലയങ്ങളുടെ പ്രവർത്തനം വെട്ടിക്കുറച്ച പശ്ചാത്തലത്തിലാണ് തീരുമാനം. പെട്രോൾ പമ്പുകളിൽ മണിക്കൂറുകളോളം കാത്തിരുന്നാണ് ആളുകൾ പെട്രോളോ മണ്ണണ്ണയോ വാങ്ങുന്നത്.
10 മണിക്കൂര്‍ പവര്‍ കട്ട്; ലങ്കയില്‍ വലഞ്ഞ് ജനം
Alakode News
0
Post a Comment