കെഎസ്‌ആര്‍ടിസി ഓണ്‍ലൈന്‍ ബുക്കിങിന് 30% ഡിസ്‌ക്കൗണ്ട്


തിരുവനന്തപുരം: കെഎസ്‌ആര്‍ടിസി ബസുകളില്‍ യാത്രക്കാര്‍ക്ക് ഓണ്‍ലൈന്‍ ടിക്കറ്റ് പ്രോത്സാഹിപ്പിക്കുന്നതിന് നല്‍കി വന്ന 30% ഡിസ്‌ക്കൗണ്ട് ഒരു മാസത്തേക്ക് കൂടെ നിലനിര്‍ത്താന്‍ തീരൂമാനിച്ചു.

സ്‌കാനിയ, വോള്‍വോ ബസുകളിലെ യാത്രക്കാര്‍ക്ക് ഏപ്രില്‍ 30 വരെ ഓണ്‍ലൈന്‍ ടിക്കറ്റ് എടുത്ത് യാത്ര ചെയ്യുന്നവര്‍ക്ക് ടിക്കറ്റ് തുകയുടെ 70% തുക നല്‍കിയാല്‍ മതിയാകും. ഇതിന് വേണ്ടി മുന്‍കൂര്‍ ടിക്കറ്റ് ബുക്കിങ് സൗകര്യം ഉള്‍പ്പെടെ കെഎസ്‌ആര്‍ടിസിയുടെ വെബ്‌സൈറ്റിലും, എന്റെ കെഎസ്‌ആര്‍ടിസി മൊബൈല്‍ ആപ്പിലും ലഭ്യമാക്കി. ഫെയര്‍ റിവിഷന്‍ നടപ്പിലാക്കിയാല്‍ ഈ ആനുകൂല്യം ലഭിക്കുകയില്ലെന്നും അതിന് മുന്നോടിയായി പരമാവധിയാത്രക്കാര്‍ ഈ ആനുകൂല്യം പ്രയോജനപ്പെടുത്തണമെന്നും കെഎസ്‌ആര്‍ടിസി അറിയിച്ചു.

Post a Comment

Previous Post Next Post