വന്യമൃഗ ആക്രമണം; നഷ്ടപരിഹാരത്തിന് 25 കോടി രൂപ


തിരുവനന്തപുരം: വന്യമൃഗ ആക്രമണത്തെ ചെറുക്കാനും ആക്രമണത്തില്‍ പരുക്കേറ്റവര്‍ക്കുള്ള നഷ്ടപരിഹാരത്തിനായി ബജറ്റില്‍ പ്രത്യേക നീക്കിയിരിപ്പ്.

25 കോടി നീക്കിവെച്ചു. ഇതില്‍ ഏഴ് കോടി രൂപ വന്യജീവികളുടെ ആക്രമണത്തില്‍ മരിച്ചവര്‍ക്കാണ്. ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ ബജറ്റ് പ്രഖ്യാപനത്തിനിടെയാണ് ഇക്കാര്യം അറിയിച്ചത്. മരച്ചീനിയില്‍ നിന്ന് എഥനോള്‍ ഉല്‍പാദിപ്പിക്കുന്നതിനായി രണ്ട് കോടി രൂപയും നീക്കിവെച്ചിട്ടുണ്ട്. വീര്യം കുറഞ്ഞ മദ്യം ഉല്‍പാദിപ്പിക്കാനാണ് മരച്ചീനിയില്‍ നിന്ന് എഥനോള്‍ ഉത്പാദിപ്പിക്കുന്നത്.

തിരുവനന്തപുരത്തെ കിഴങ്ങ് ഗവേഷണ കേന്ദ്രത്തിനായിരിക്കും ഇതിന്റെ മേല്‍നോട്ടച്ചുമതല. ചക്ക ഉത്പനങ്ങള്‍ക്ക് പിന്തുണ നല്‍കുമെന്നും ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു. മൂല്യവര്‍ധിക കാര്‍ഷിക മിഷനും അഞ്ച് കോടി വകയിരുത്തിയിട്ടുണ്ട്. ഏഴ് ജില്ലകളിലായി അഗ്രി ടെക് ഫെസിലിറ്റി സെന്റര്‍ വരും. ഇതിനായി 175 കോടി രൂപ പ്രഖ്യാപിച്ചിട്ടുണ്ട്. കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വിപണത്തിന് പുതിയ മാര്‍ക്കറ്റിംഗ് കമ്ബനി രൂപപ്പെടുത്തും ഇതിനായി 100 കോടി രൂപ വകയിരുത്തി. മൂല്യവര്‍ധിത ഉത്പന്ന വിപണനത്തിനും കമ്ബനി രൂപീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിനും 100 കോടി രൂപ പ്രഖ്യാപിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post