ഒറ്റ പ്രസവത്തിൽ നാല് കുഞ്ഞുങ്ങളുടെ അമ്മയായി കോട്ടയത്തെ നാൽപ്പത്തിരണ്ടുകാരി


കോട്ടയം: ഒറ്റ പ്രസവത്തില്‍ നാല് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി കോട്ടയം സ്വദേശിനിയായ 42 വയസുകാരി. അതിരമ്ബുഴ സ്വദേശിനിയായ പ്രസന്നകുമാരിയാണ് ഒറ്റ പ്രസവത്തിലൂടെ മൂന്ന് ആണ്‍കുഞ്ഞുങ്ങള്‍ക്കും ഒരു പെണ്‍കുഞ്ഞിനും ജന്മം നല്‍കിയത്. പ്രസന്നകുമാരിയുടെയും ഭര്‍ത്താവ് സുരേഷിന്റെയും ദീര്‍ഘ കാലത്തെ കാത്തിരിപ്പിനൊടുവിലാണ് കുഞ്ഞുങ്ങള്‍ ജനിക്കുന്നത്. നേരത്തെ ഐവിഎഫ് ചികിത്സ നടത്തി പരാജയപ്പെട്ട പ്രസന്നകുമാരി കോട്ടയം കാരിത്താസ് ആശുപത്രിയില്‍ നടത്തിയ ചികിത്സയിലാണ് സാധാരണ നിലയില്‍ ഗര്‍ഭം ധരിച്ചത്. ആശുപത്രിയിലെ സീനിയര്‍ ഗൈനെക്കോളജി കണ്‍സള്‍ട്ടന്റ് ഡോ. ഹരീഷ് ചന്ദ്രന്‍ നായരുടെ നേതൃത്വത്തിലുള്ള വിദഗ്‌ദ്ധ ചികിസയിലൂടെയാണ്, എട്ടാം മസത്തില്‍ നാല് കുട്ടികളെയും സിസേറിയനിലൂടെ സുരക്ഷിതമായി പുറത്തെടുത്തത്.

നാല് കുഞ്ഞുങ്ങളുണ്ടെന്ന് അറിഞ്ഞതോടെ വിദഗ്ധ ചികിത്സയും ആശുപത്രി ഒരുക്കിയതായി കാരിത്താസ് ആശുപത്രി ഡയറക്ടര്‍ ഫാ.ഡോ. ബിനു കുന്നത്ത് പറഞ്ഞു. കുട്ടികള്‍ക്ക് ഒരു ദിവസത്തെ വെന്‍റിലേറ്റര്‍ സഹായം മാത്രമാണ് ആവശ്യമായി വന്നത്. ഒരാഴ്ച്ച നീണ്ട പരിചരണത്തിന് ശേഷം അമ്മയും കുഞ്ഞുങ്ങളും പൂര്‍ണ ആരോഗ്യത്തോടെ ആശുപത്രി വിട്ടു. ഇതിന്റെ സന്തോഷത്തില്‍ കുട്ടികളുടെ ചികിസയുമായി ബന്ധപ്പെട്ട സാമ്ബത്തിക സഹായം സൗജന്യമായി ലഭ്യമാക്കിയതായി കാരിത്താസ് ആശുപത്രി അറിയിച്ചു.

Post a Comment

Previous Post Next Post