ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് നാലാം തരംഗം ജൂണ്‍ മാസത്തോടെ ഉണ്ടാകുമെന്ന് പഠന റിപ്പോര്‍ട്ട്. ഐഐടി കാണ്‍പൂര്‍ പുറത്തുവിട്ട ഒരു പഠന റിപ്പോര്‍ട്ടിലാണ് പുതിയ കോവിഡ് വ്യാപനം സംബന്ധിച്ച വിവരമുള്ളത്.
വാക്സിനേഷന്‍റെ ലഭ്യതയും വേരിയന്‍റിന്‍റെ സ്വഭാവമനുസരിച്ചാണ് രോഗതീവ്രത എത്രത്തോളം രൂക്ഷമായിരിക്കുമെന്ന് പറയാനാകുകയുള്ളൂവെന്ന് പഠനം പറയുന്നു.
എന്നാല്‍ കോവിഡ് രൂക്ഷവ്യാപനം ആഗസ്റ്റ് മാസത്തോടെ കുറയുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജൂണ്‍ 22ന് അടുത്ത കോവിഡ് തരംഗം ആരംഭിക്കുമെന്നും ഇത് ഒക്ടോബര്‍ 24 വരെ നീളുമെന്നുമാണ് റിപ്പോര്‍ട്ടിലുള്ളത്. ആഗസ്റ്റ് 22നായിരിക്കും നാലാം തംരംഗം മൂര്‍ധന്യാവസ്ഥയിലെത്തുക.
രാജ്യത്ത് ഈ വര്‍ഷം പകുതിയോടെ പുതിയ കോവിഡ് തരംഗമുണ്ടാകുമെന്ന് മുന്‍പും ആരോഗ്യവിദഗ്ധര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പല രാജ്യങ്ങളിലും ഇതിനോടകം തന്നെ നാലാം തരംഗത്തിലൂടെ കടന്നുപോകുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. നാഷണല്‍ കോവിഡ് 19 ടാസ്ക് ഫോഴ്സ് അംഗങ്ങള്‍ അടക്കം നല്‍കിയ മുന്നറിയിപ്പിന് പിന്നാലെയാണ് കാണ്‍പൂര്‍ ഐ.ഐ.ടിയുടെ പഠനം ഇപ്പോള്‍ പുറത്തു വരുന്നത്.
Post a Comment