എം.വി ജയരാജന്റെ വാഹനം അപകടത്തിൽപ്പെട്ടു


കണ്ണൂർ: സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജന്റെ വാഹനം അപകടത്തിൽപ്പെട്ടു. കാൽമുട്ടിന് പരിക്കേറ്റുവെന്നാണ് വിവരം. അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കണ്ണൂർ മമ്പറത്തിനടത്ത് കായലോടാണ് അപകടമുണ്ടായത്.

ജയരാജന്റെ കാർ മറ്റൊരു സ്വിഫ്റ്റ് കാറുമായാണ് കൂട്ടിയിടിച്ചത്. സ്വിഫ്റ്റിൽ സഞ്ചരിച്ച കുട്ടിക്കും പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം.അപകടത്തിൽപ്പെട്ട എല്ലാവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Post a Comment

Previous Post Next Post