കണ്ണൂര്‍ ബോംബാക്രമണം; പ്രധാന പ്രതി മിഥുന്‍ പിടിയിൽ


കണ്ണൂര്‍ തോട്ടടയില്‍ ബോംബ് സ്ഫോടനത്തില്‍ യുവാവ് കൊല്ലപ്പെട്ട കേസില്‍ പ്രധാനപ്രതി മിഥുന്‍ പിടിയില്‍. എടയ്ക്കാട് പൊലീസ് സ്റ്റേഷനില്‍ പ്രതി കീഴടങ്ങുകയായിരുന്നു. മിഥുനെ പൊലീസ് ചോദ്യം ചെയ്യുകയാണ്. നേരത്തെ ബോംബേറില്‍ ഇയാള്‍ക്ക് പങ്കുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

വിവാഹ സംഘത്തിന് നേരെയുണ്ടായ ബോംബാക്രമണത്തില്‍ ഏച്ചൂര്‍ സ്വദേശി ജിഷ്ണു കൊല്ലപ്പെട്ട കേസിലാണ് പ്രധാനപ്രതി മിഥുന്‍ പിടിയിലായിരിക്കുന്നത്. കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ മിഥുന് വേണ്ടി പൊലീസ് തെരച്ചില്‍ നടത്തിയിരുന്നു. ഇതിനിടയിലാണ് കേസിന്റെ അന്വേഷണ ചുമതലയുള്ള ഉദ്യോഗസ്ഥന് മുന്നില്‍ മിഥുന്‍ കീഴടങ്ങിയത്. കൊല്ലപ്പെട്ട ജിഷ്ണുവിന്റെ സുഹൃത്ത് കൂടിയാണ് മിഥുന്‍.

Post a Comment

Previous Post Next Post