നടുവിൽ പഞ്ചായത്ത് യു ഡി എഫ് തിരിച്ച് പിടിച്ചു.ബേബി ഓടംപള്ളിലിനെ പ്രസിഡണ്ടായി തിരഞ്ഞെടുത്തു

നടുവിൽ പഞ്ചായത്ത് യു ഡി എഫ് തിരിച്ച് പിടിച്ചു.ബേബി ഓടംപള്ളിലിനെ പ്രസിഡണ്ടായി തിരഞ്ഞെടുത്തു.19 അംഗങ്ങളുള്ള പഞ്ചായത്തിൽ യു ഡി എഫിന് 11 വോട്ടും എൽ ഡി എഫിന് 7 വോട്ടും ലഭിച്ചു.സാജു ജോസഫ് ആയിരുന്നു എൽ ഡി എഫ് സ്ഥാനാർഥി.കോണ്‍ഗ്രസിലെ പി.പി.റെജിമോന്‍ തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനിന്നു. പുലിക്കുരുമ്പ വാര്‍ഡ് അംഗമായ റെജിമോന്‍ അസുഖം കാരണം ആശുപത്രിയിലായതാണ് വിട്ടുനില്‍ക്കാന്‍ കാരണമെന്നാണ് വിശദീകരണം.

കോണ്‍ഗ്രസിലെ എ വിഭാഗം ബേബിക്കെതിരെ പരസ്യമായി രംഗത്തുവന്നുവെങ്കിലും പഞ്ചായത്തംഗങ്ങളെല്ലാം ബോബിയോടൊപ്പം നില്‍ക്കുകയായിരുന്നു.
കഴിഞ്ഞവര്‍ഷം കോണ്‍ഗ്രസിന്റെ ഔദ്യോഗിക സ്ഥാനാര്‍ത്ഥി അലക്‌സ് ചുനയംമാക്കലിനെ സി.പി.എം പിന്തുണയോടെ തോല്‍പ്പിച്ചാണ് ബേബി പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്.

പ്രസിഡന്റായശേഷം കേരളാ കോണ്‍ഗ്രസ് (എം) ല്‍ ചേരുമെന്നും സി.പി.എമ്മിലേക്ക് പോകുമെന്നെല്ലാം പ്രചാരമുണ്ടായെങ്കിലും ഒരു പാര്‍ട്ടിയിലും പോകാതെ ഒരു വര്‍ഷം പ്രസിഡന്റ് പദവിയില്‍ ഇരുന്ന ശേഷമാണ് കെ.പി.സി.സി.പ്രസിഡന്റ് കെ.സുധാകരന്‍ മുന്‍കൈയെടുത്ത് ബേബിയെ തിരികെ പാര്‍ട്ടിയിലേക്ക് എത്തിച്ചത്.


Post a Comment

Previous Post Next Post