ന്യൂഡൽഹി: കട്ട് ആൻഡ് പോളിഷ്ഡ് ഡയമണ്ടുകൾക്കും രത്നങ്ങൾക്കുമുളള കസ്റ്റംസ് തീരുവ അഞ്ചുശതമാനമാക്കി കുറച്ചതായി ധനമന്ത്രി നിർമല സീതാരാമൻ ബജറ്റിൽ പ്രഖ്യാപിച്ചു. ഇ-കൊമേഴ്സിലൂടെ ആഭരണ കയറ്റുമതി ഉയർത്തുന്നതിനായി ഈ വർഷം ജൂൺ മുതൽ നിയന്ത്രണങ്ങളിൽ ഇളവ് ഏർപ്പെടുത്തുമെന്നും ധനമന്ത്രി പറഞ്ഞു.
ഇലക്ട്രോണിക്സ് പാർട്സുകൾക്കും കസ്റ്റംസ് തീരുവയിൽ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ വസ്ത്രങ്ങൾ, വജ്രം-രത്നക്കല്ലുകൾ, പെട്രോളിയം ഉത്പന്നങ്ങൾക്കായുള്ള രാസവസ്തുക്കൾ, സ്റ്റീൽ സ്ക്രാപ്പുകൾ, മൊബൈൽ ഫോണുകൾ, മൊബൈൽ ഫോൺ ചാർജർ, മുതലായവയ്ക്ക് വിലകുറയും.
കുട, ഇറക്കുമതി വസ്തുക്കൾ എന്നിവയ്ക്ക് വില കൂടും. ഇന്ധനവില ഉയരും. എഥനോൾ ചേർക്കാത്ത ഇന്ധനത്തിന് 2 രൂപ അധിക എക്സൈസ് തീരുവ. എഥനോൾ മിശ്രിത ഇന്ധനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം.
Post a Comment