ക​ല്യാ​ണ വീ​ട്ടി​ലെ ബോം​ബ് ഏ​റ്: കൊ​ല്ല​പ്പെ​ട്ട​ത് ബോം​ബു​മാ​യി എ​ത്തി​യ സം​ഘ​ത്തി​ലെ യു​വാ​വ്

ക​ണ്ണൂ​ർ: ക​ല്യാ​ണ വീ​ട്ടി​ലേ​ക്ക് ബോം​ബ് എ​റി​ഞ്ഞ സം​ഭ​വ​ത്തി​ൽ ട്വി​സ്റ്റ്. ബോം​ബ് ഏ​റി​ൽ കൊ​ല്ല​പ്പെ​ട്ട​ത് ബോം​ബു​മാ​യി എ​ത്തി​യ സം​ഘ​ത്തി​ലെ യു​വാ​വ് ത​ന്നെ​യാ​ണെ​ന്നാ​ണ് വി​വ​രം. ഏ​ച്ചൂ​ർ ട്ര​ഞ്ചിം​ഗ് ഗ്രൗ​ണ്ടി​ന് സ​മീ​പം ബാ​ല​ക്ക​ണ്ടി ഹൗ​സി​ൽ മോ​ഹ​ന​ന്‍റെ മ​ക​ൻ ജി​ഷ്ണു(26)​വാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

സം​ഘാം​ഗം എ​റി​ഞ്ഞ നാ​ട​ൻ​ബോം​ബ് ജി​ഷ്ണു​വി​ന്‍റെ ത​ല​യി​ൽ കൊ​ള്ളു​ക​യാ​യി​രു​ന്നു. സം​ഘം ആ​ദ്യം എ​റി​ഞ്ഞ നാ​ട​ൻ​ബോം​ബ് പൊ​ട്ടി​യി​ല്ല. ഇ​ത് എ​ടു​ക്കാ​ൻ പോ​കു​മ്പോ​ൾ‌ ര​ണ്ടാ​മ​ത്തെ ബോം​ബ് ജി​ഷ്ണു​വി​ന്‍റെ ത​ല​യി​ൽ കൊ​ള്ളു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​നു ശേ​ഷം അ​ക്ര​മി സം​ഘ​ത്തി​ലെ ചി​ല​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു. ഇ​വ​രി​ൽ​നി​ന്നാ​ണ് നി​ർ​ണാ​യ​ക വി​വ​രം ല​ഭി​ച്ച​തെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

സ്ഫോ​ട​ന​ത്തി​ൽ ഹേ​മ​ന്ത്, ര​ജി​ലേ​ഷ് , അ​നു​രാ​ഗ് എ​ന്നി​വ​ർ​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ഇ​തി​ൽ ഒ​രാ​ളു​ടേ​ത് സാ​ര​മാ​യ പ​രി​ക്കാ​ണ്. ഇ​വ​രെ ചാ​ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഞാ​യ​റാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് 2.20 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

തോ​ട്ട​ട​യി​ലെ സു​നി​ൽ കു​മാ​റി​ന്‍റെ മ​ക​ന്‍റെ സി​ന്ദൂ​രം എ​ന്ന ക​ല്യാ​ണ​വീ​ടി​ന് സ​മീ​പ​ത്തെ റോ​ഡി​ലാ​യി​രു​ന്നു സം​ഭ​വ​മു​ണ്ടാ​യ​ത്. ക​ല്യാ​ണ​വീ​ട്ടി​ൽ ശ​നി​യാ​ഴ്ച അ​ർ​ധ​രാ​ത്രി 12 ഓ​ടെ ചെ​റു​പ്പ​ക്കാ​ർ പാ​ട്ട് പാ​ടി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്നം വാ​ക്കേ​റ്റ​ത്തി​ലും കൈ​യാ​ങ്ക​ളി​യി​ലും എ​ത്തി​യി​രു​ന്നു.

ഏ​ച്ചൂ​ർ ഭാ​ഗ​ത്തു​നി​ന്ന് വ​ന്ന യു​വാ​ക്ക​ളും ത​ദ്ദേ​ശ​വാ​സി​ക​ളാ​യ യു​വാ​ക്ക​ളും ചേ​രി​തി​രി​ഞ്ഞാ​യി​രു​ന്നു വാ​ക്കേ​റ്റം. ഇ​തി​നി​ടെ ചി​ല​ർ​ക്ക് മ​ർ​ദ​ന​മേ​റ്റ​താ​യും പ​റ​യു​ന്നു. പ്ര​ശ്നം പി​ന്നീ​ട് നാ​ട്ടു​കാ​ർ ഇ​ട​പെ​ട്ട് പ​രി​ഹ​രി​ച്ചി​രു​ന്നു.

ഞാ​യ​റാ​ഴ്ച രാ​വി​ലെ ചാ​ലാ​ട് വ​ധൂ​ഗൃ​ഹ​ത്തി​ൽ​വ​ച്ചാ​യി​രു​ന്നു തോ​ട്ട​ട​യി​ലെ ഷ​മി​ൽ രാ​ജി​ന്‍റെ വി​വാ​ഹം. വി​വാ​ഹ​ച്ച​ട​ങ്ങ് ക​ഴി​ഞ്ഞ് വ​ര​നും വ​ധു​വും അ​ട​ക്ക​മു​ള്ള വി​വാ​ഹ​പാ​ർ​ട്ടി വ​ര​ന്‍റെ വീ​ട്ടി​ലേ​ക്ക് ആ​ഘോ​ഷ​മാ​യി വ​രു​ന്ന​തി​നി​ടെ​യാ​ണ് സ്ഫോ​ട​ന​മു​ണ്ടാ​യ​ത്. ശ​നി​യാ​ഴ്ച രാ​ത്രി​യു​ണ്ടാ​യ ത​ർ​ക്ക​ത്തി​ന് പ്ര​തി​കാ​ര​മാ​യാ​ണ് സം​ഘം ബോം​ബു​മാ​യി വ​ന്ന​തെ​ന്നാ​ണ് നി​ഗ​മ​നം.

സ്ഫോ​ട​ന​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട ജി​ഷ്ണു​വി​ന്‍റെ ത​ല​യോ​ട്ടി റോ​ഡി​ൽ ചി​ന്നി ചി​ത​റി​യ നി​ല​യി​ലാ​ണ്. സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന് പൊ​ട്ടാ​ത്ത മ​റ്റൊ​രു ബോം​ബ് കൂ​ടി ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്.

Post a Comment

Previous Post Next Post