നീണ്ട ഇടവേളയ്ക്കു ശേഷം സംസ്ഥാനത്തെ സ്കൂളുകളുടെ പ്രവർത്തനം ഇന്ന് മുതൽ സാധാരണ നിലയിലാകും. തിരുവനന്തപുരം പട്ടം ഗവൺമെന്റ് ഹൈസ്കൂളിലാണ് സ്കൂൾ തുറക്കലിന്റെ സംസ്ഥാനതല ഉദ്ഘാടനം. രണ്ട് വർഷത്തിന് ശേഷമാണ് മുഴുവൻ കുട്ടികളും സ്കൂളുകളിൽ എത്തുന്നത്. ഒന്ന് മുതൽ 12 വരെയുള്ള ക്ലാസുകളിലായി 47 ലക്ഷം വിദ്യാർത്ഥികൾ ക്ലാസുകളിലേക്കെത്തും. കൊവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചായിരിക്കും സ്‌കൂളുകളുടെ പ്രവര്‍ത്തനം.
സ്കൂൾ തുറക്കൽ: നിർബന്ധമായും ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ
▶ കൈകഴുകുന്ന സ്ഥലത്ത് രോഗവ്യാപനത്തിന് സാധ്യതയുള്ളതിനാൽ വിദ്യാർത്ഥികൾ കൂട്ടം കൂടാൻ പാടില്ല
▶· ടോയ്‌ലറ്റുകളില്‍ പോയതിന് ശേഷം കൈകള്‍ സോപ്പും വെള്ളവും അല്ലെങ്കില്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് വൃത്തിയാക്കുക
▶· വിദ്യാര്‍ത്ഥികള്‍ക്കോ ജീവനക്കാര്‍ക്കോ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ സമീപത്തുളള ആരോഗ്യ കേന്ദ്രത്തില്‍ ബന്ധപ്പെടുക
▶· വീട്ടിലെത്തിയ ഉടന്‍ കുളിച്ച് വൃത്തിയായതിന് ശേഷം മാത്രം മറ്റുള്ളവരുമായി ഇടപഴകുക
▶ വിദ്യാർത്ഥികൾ മാസ്‌ക് ധരിച്ച് മാത്രം വീട്ടില്‍ നിന്നിറങ്ങുക
▶ നനഞ്ഞതോ കേടായതോ ആയ മാസ്‌ക് ധരിക്കരുത്
▶· യാത്രകളിലും സ്‌കൂളിലും ആരും മാസ്‌ക് താഴ്ത്തി സംസാരിക്കരുത്
▶ കൈകള്‍ വൃത്തിയാക്കാതെ കണ്ണ്, മൂക്ക്, വായ് എന്നിവ സ്പര്‍ശിക്കരുത്
▶ ക്ലാസ് മുറിയിലെ ജനാലകളും വാതിലുകളും തുറന്നിടണം
▶ 15 വയസിന് മുകളിലുള്ള എല്ലാ വിദ്യാര്‍ത്ഥികളും വാക്‌സിനെടുക്കണം
▶ പനി, ചുമ, ശ്വാസതടസം, ജലദോഷം തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളതോ കൊവിഡ് സമ്പര്‍ക്ക പട്ടികയിലുള്ളതോ ആയ ആരും ഒരു കാരണവശാലും സ്‌കൂളില്‍ പോകരുത്
▶ അധ്യാപകര്‍, മറ്റ് ജീവനക്കാര്‍, സ്‌കൂള്‍ ബസ് ജീവനക്കാര്‍ എന്നിവര്‍ രണ്ട് ഡോസ് വാക്‌സിനും എടുത്തിരിക്കണം
▶ പഠനോപകരണങ്ങള്‍, ഭക്ഷണം, കുടിവെള്ളം എന്നിവ യാതൊരു കാരണവശാലും പങ്കുവെക്കാൻ പാടില്ല
▶ 2 മീറ്റർ അകലം പാലിച്ച് വിദ്യാർത്ഥികൾ ഭക്ഷണം കഴിക്കണം
Post a Comment