തിരുവനന്തപുരം: കെഎസ്‌ആര്‍ടിസി ഓര്‍ഡിനറി, സ്വകാര്യ ബസുകളില്‍ കുറഞ്ഞ ടിക്കറ്റ് നിരക്ക് എട്ടു രൂപയില്‍ നിന്ന് 10 രൂപയായി വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ.
ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിഷന്‍ നല്‍കിയ റിപ്പോര്‍ട്ടിലാണു ശുപാര്‍ശ. മന്ത്രിസഭ പരിഗണിച്ച ശേഷം അന്തിമ തീരുമാനമെടുക്കും. കിലോമീറ്റര്‍ നിരക്ക് 70 പൈസയില്‍ നിന്ന് ഒരു രൂപയാക്കണമെന്ന് റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നു.
എല്ലാ സര്‍വീസുകളും രാത്രി യാത്രയ്ക്കു 40% തുക അധികമായി വാങ്ങണം. ഈ നിര്‍ദേശം നടപ്പിലായാല്‍ രാത്രി യാത്രയ്ക്കുള്ള മിനിമം ചാര്‍ജ് 14 രൂപയാകും. രാത്രി 8നും പുലര്‍ച്ചെ 5നും ഇടയില്‍ യാത്ര ചെയ്യുന്നവരാണ് ഈ നിരക്കു നല്‍കേണ്ടത്. മിനിമം ടിക്കറ്റില്‍ സഞ്ചരിക്കാവുന്ന ദൂരം ഒരു ഫെയര്‍ സ്റ്റേജായ രണ്ടര കിലോമീറ്ററിലേക്കു ചുരുങ്ങും.
നിലവില്‍ അഞ്ചു കിലോമീറ്റര്‍ സഞ്ചരിക്കാം. ഫാസ്റ്റ്, സൂപ്പര്‍ഫാസ്റ്റ് ക്ലാസുകളില്‍ നിരക്കു വര്‍ധന ശുപാര്‍ശ ചെയ്തിട്ടില്ല. വിദ്യാര്‍ഥികളുടെ ടിക്കറ്റ് നിരക്ക് സാധാരണ നിരക്കിന്റെ 50 ശതമാനം ഉയര്‍ത്തണമെന്നാണു നിര്‍ദേശം. ഇത് അംഗീകരിച്ചാല്‍ മിനിമം നിരക്ക് 5 രൂപയാകും. നിലവില്‍ 5 കിലോമീറ്ററിനു 2 രൂപയാണ് മിനിമം നിരക്ക്.
Post a Comment