കോഴിക്കോട് പുറക്കാട്ടിരിയിലുണ്ടായ വാഹനാപകടത്തിൽ 3 പേർ മരിച്ചു. ട്രാവലറും ടോറസ് ലോറിയും കൂട്ടിയിടിച്ചായിരുന്നു അപകടം. കർണ്ണാടകയിൽ നിന്നുള്ള ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ട്രാവലറാണ് അപകടത്തിൽപ്പെട്ടത്. കർണ്ണാടക ഹസന്‍ സ്വദേശികളായ ശിവണ്ണ, നാഗരാജ ട്രാവലർ ഡ്രൈവറായ എറണാകുളം സ്വദേശി എന്നിവരാണ് മരിച്ചത്. പരിക്കേറ്റ 9 പേരിൽ 3 പേരുടെ നില ഗുരുതരമാണ്. ഇവർ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണുള്ളത്.
കോഴിക്കോട് വാഹനാപകടത്തിൽ 3 പേർ മരിച്ചു
Alakode News
0
Post a Comment