ശനിയാഴ്ച പ്രവർത്തി ദിവസം; 21 മുതൽ സ്കൂളുകൾ സാധാരണ നിലയിലേക്ക്,21 വരെ ക്ലാസ്സുകൾ ഉച്ചവരെ

നാളെ മുതൽ ഒന്ന് മുതൽ 9 വരെയുള്ള ക്ലാസുകൾ ഷിഫ്റ്റ് അടിസ്ഥാനത്തിൽ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഉച്ചവരെ ആയിരിക്കും ക്ലാസുകൾ. പൊതുഅവധി ദിവസങ്ങൾ ഒഴികെ എല്ലാ ശനിയാഴ്ചകളും പ്രവർത്തി ദിവസമായിരിക്കും. ഈ മാസം 21 മുതൽ സ്കൂളുകളുടെ പ്രവർത്തന രീതി സാധാരണ നിലയിലേക്ക് മാറും. കഴിഞ്ഞ തവണ പുറത്തിറക്കിയ മാർഗരേഖ പ്രകാരമായിരിക്കും സ്കൂൾ തുറന്ന് പ്രവർത്തിക്കുകയെന്നും മന്ത്രി അറിയിച്ചു.

Post a Comment

Previous Post Next Post