നടുവിൽ : ജോൺ ബ്രിട്ടാസ് എം.പി.യുടെ പ്രത്യേക വികസനഫണ്ടുപയോഗിച്ച് നടുവിൽ പഞ്ചായത്തിൽ നടപ്പാക്കുന്ന പദ്ധതികളെക്കുറിച്ച് അന്തിമ ധാരണയായി. എം.പി.യുടെ ജന്മനാടായ പുലിക്കുരുമ്പയിലെ മിനി സ്റ്റേഡിയം നവീകരിക്കുന്നതിനാണ് പ്രഥമ പരിഗണന.
40 ലക്ഷം രൂപ ഇതിനായി ചെലവഴിക്കും. പൈതൽമലയിലേക്ക് മഞ്ഞപ്പുല്ലിൽനിന്ന് ട്രക്കിങ് നടപ്പാത നിർമിക്കുന്നതിന് 20 ലക്ഷം രൂപ വകയിരുത്തി. പ്രകൃതിക്കിണങ്ങുന്ന വസ്തുക്കൾ ഉപയോഗിച്ചായിരിക്കും നിർമാണം. നടുവിൽ ബസ് സ്റ്റാൻഡിൽ കാത്തിരിപ്പുകേന്ദ്രം നിർമിക്കാൻ 10 ലക്ഷവും അനുവദിക്കും.
പഞ്ചായത്തിലെ ഏഴ് റോഡുകൾ ടാർചെയ്യും. മണ്ടളം സെയ്ൻറ് ജൂഡ് നഗർ-പൊതിയോടം-ഭൂദാനം റോഡ്, ആശാൻ കവല-തലക്കല്ല് റോഡ്, ചുണ്ടക്കുന്ന് കോളനി റോഡ് (അഞ്ച് ലക്ഷം വീതം). അരങ്ങ്-പാത്തി റോഡ് (10 ലക്ഷം). മാവുഞ്ചാൽ റോഡ് (ആറ് ലക്ഷം), വെള്ളാട്-നറുക്കുംകര റോഡ് (4.2 ലക്ഷം). ഉത്തൂർ കോളനി റോഡ് (ആറ് ലക്ഷം). വായാട്ടുപറമ്പ്, നടുവിൽ ഹയർ സെക്കൻഡറി സ്കൂൾ, നടുവിൽ ടെക്നിക്കൽ സ്കൂൾ ലൈബ്രറികൾക്ക് പുസ്തകം വാങ്ങാൻ (25,000 രൂപ വീതം). വെള്ളാട്, പുലക്കുരുമ്പ, പാത്തൻപാറ സ്കൂളുകളിൽ പുസ്തകങ്ങൾ വാങ്ങാൻ (10,000 രൂപ വീതം), നടുവിൽ എ.എൽ.പി. സ്കൂളിന് ശൗചാലയം നിർമിക്കാൻ (രണ്ട് ലക്ഷം) തുടങ്ങിയ 20 നിർദേശങ്ങളാണ് സമർപ്പിച്ചിട്ടുള്ളത്.
Post a Comment