ഇ-​പോ​സ് മെ​ഷീ​ന്‍ തകരാര്‍; റേഷൻ വിതരണ സമയം ക്രമീകരിച്ചു

കണ്ണൂർ:നിലവിലുള്ള സെർവർ തകരാർ പരിഹരിക്കുന്നതിന്റെ ഭാഗമായി,13.01.2022 മുതൽ 18.01.2022 വരെ,  7 ജില്ലകളിൽ രാവിലെയും (8.30 am to 12.00 noon) കണ്ണൂർ ഉൾപ്പെടെ 7 ജില്ലകളിൽ ഉച്ചയ്ക്ക് ശേഷവും (3.30 pm to 6.30pm) ആയി റേഷൻ വിതരണം ക്രമീകരിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ട്. ആയത് സംബന്ധിച്ച് ക്രമീകരണങ്ങൾ നടത്തുന്നതിനും റേഷൻ വിതരണം ഉറപ്പുവരുത്തുന്നതിനുമായി ബന്ധപ്പെട്ട താലൂക്ക് സപ്ലൈ ഓഫീസർമാരും ഇൻസ്പെക്ടർമാരും ഫീൽഡ് തല സന്ദർശനം നടത്തി റേഷൻ വിതരണം സുഗമമാക്കുന്നതിന് ഉള്ള നടപടികൾ സ്വീകരിക്കേണ്ടതാണ് ബന്ധപ്പെട്ട ജില്ലാ സപ്ലൈ ഓഫീസർമാർ ടി പ്രവർത്തനത്തിന് മേൽനോട്ടം വയ്ക്കേണ്ടതാണ്.
 ജില്ല തിരിച്ചുള്ള റേഷൻ വിതരണം ക്രമീകരിച്ചിരിക്കുന്നത്  സംബന്ധിച്ച പട്ടിക ചുവടെ ചേർക്കുന്നു.

രാവിലെ (8.30 am to 12 noon)
മലപ്പുറം
തൃശ്ശൂർ
പാലക്കാട്
കൊല്ലം
ആലപ്പുഴ
പത്തനംതിട്ട
വയനാട്

ഉചയ്ക്ക് ശേഷം (3.30 pm to 6.30 pm)
എറണാകുളം
കോഴിക്കോട്
തിരുവനന്തപുരം
കണ്ണൂർ
കോട്ടയം
കാസർഗോഡ്
ഇടുക്കി

Post a Comment

Previous Post Next Post