ദേശീയപാതവികസനത്തിനായി കീച്ചേരിയിലെ ഒന്നര നൂറ്റാണ്ട് പ്രായമുള്ള കൂറ്റൻ ആൽമരവും വെട്ടിമാറ്റി

ദേശീയപാത വികസനത്തിനായി കീച്ചേരിയിലെ കൂറ്റൻ ആൽമര മുത്തശ്ശിയും വഴിമാറി. തളിപ്പറമ്പിനും പാപ്പിനിശേരിക്കുമിടയിൽ പാതക്കരികിൽ നിരവധി ആൽമരങ്ങൾ ഉണ്ടായിരുന്നു. പലതും മുറിച്ചുമാറ്റിയപ്പോൾ ചിലത് സ്വാഭാവികമായി നശിച്ചു.

അവശേഷിച്ച ഏറ്റവും വലിയ ആൽമരമാണ് കീച്ചേരിയിലേത്. ഈ മരമാണ്‌ ഞായറാഴ്ച മുറിച്ചുതുടങ്ങിയത്‌. നിലവിൽ കീച്ചേരിയിൽ ഓട്ടോ ടാക്സി സ്റ്റാൻഡും വഴിയോര വാണിഭവും നടക്കുന്ന പ്രധാന കേന്ദ്രവും ഈ മരച്ചുവട്ടിലായിരുന്നു. സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി ഒട്ടേറെ സമരങ്ങൾക്ക്‌ തുടക്കമിട്ടതും ജനക്കൂട്ടം ഒത്തുകൂടിയതും ഇവിടെയായിരുന്നു.

മോറാഴ സംഭവം, ഉപ്പ് സത്യഗ്രഹം ഉൾപ്പെടെ നിരവധി പ്രക്ഷോഭങ്ങൾക്ക്‌ സാക്ഷിയാണ്. ഒന്നര നൂറ്റാണ്ടിലേറെ പ്രായമുണ്ടാകുമെന്നാണ്‌ കണക്കാക്കുന്നത്‌.

Post a Comment

Previous Post Next Post