സ്വകാര്യ ബസിന് നേരെ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം: മണക്കടവ് തളിപ്പറമ്പ് റൂട്ടിൽ ഓടുന്ന ദേവി ബസിന്റെ ചില്ലുകൾ തകർത്തു, ടയർ കുത്തിപ്പൊട്ടിച്ചു

തളിപ്പറമ്പ്: കാക്കാത്തോട് ബസ് സ്റ്റാൻ്റിൽ നിർത്തിയിട്ട സ്വകാര്യ ബസിന് നേരെ അക്രമം.ആലക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന ദേവി എന്ന ബസിൻ്റെ ചില്ലുകൾ അടിച്ച് തകർക്കുകയും ടയറുകൾ കുത്തി കീറുകയും ചെയ്തു.

ഇന്നലെ ഓട്ടം കഴിഞ്ഞ് സ്റ്റ്റ്റാൻഡിൽ നിർത്തിയിട്ടതായിരുന്നു. ഇന്ന് രാവിലെ ജീവനക്കാർ എത്തിയപ്പോഴാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്.വിവരമറിഞ്ഞ് തളിപ്പറമ്പ പോലിസ് സ്ഥലത്ത് എത്തി.

ഇന്ന് പുലർച്ചെയാണ് അക്രമമുണ്ടായത് .സമീപത്തെ ചില സ്ഥാപനങ്ങളിലെ നിരീക്ഷണക്യാമറകൾ പോലീസ് പരിശോധിച്ചു. അക്രമികളെ കുറിച്ച് പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്

Post a Comment

Previous Post Next Post