കു​പ്പി​വെ​ള്ള​ത്തി​ന്‍റെ വി​ല നി​യ​ന്ത്ര​ണം; ഉ​ത്ത​ര​വി​ന് സ്റ്റേ​യി​ല്ല

കൊ​ച്ചി: കു​പ്പി​വെ​ള്ള​ത്തി​ന്‍റെ വി​ല നി​യ​ന്ത്ര​ണം റ​ദ്ദാ​ക്കി​യ സിം​ഗി​ള്‍ ബെ​ഞ്ച് ഉ​ത്ത​ര​വി​നെ ചോ​ദ്യം ചെ​യ്ത് സ​ര്‍​ക്കാ​ര്‍ ന​ല്‍​കി​യ അ​പ്പീ​ല്‍ ഹൈ​ക്കോ​ട​തി ഡി​വി​ഷ​ന്‍ ബെ​ഞ്ച് ത​ള്ളി.
എ​തി​ര്‍ വാ​ദ​ങ്ങ​ളു​മാ​യി സ​ര്‍​ക്കാ​രി​ന് സിം​ഗി​ള്‍ ബെ​ഞ്ചി​നെ ത​ന്നെ സ​മീ​പി​ക്കാ​മെ​ന്ന് ഡി​വി​ഷ​ന്‍ ബെ​ഞ്ച് നി​ര്‍​ദ്ദേ​ശി​ച്ചു.

കു​പ്പി വെ​ള്ള​ത്തി​ന്‍റെ വി​ല 13 രൂ​പ​യാ​ക്കി​യ സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വ് ഡി​സം​ബ​ര്‍ 15 നാ​ണ് സിം​ഗി​ള്‍ ബ​ഞ്ച് സ്റ്റേ ​ചെ​യ്ത​ത്. വെ​ള്ള​ത്തി​ന് വി​ല​യി​ടാ​ന്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന് അ​ധി​കാ​ര​മി​ല്ലെ​ന്നും കേ​ന്ദ്ര​സ​ര്‍​ക്കാ​രി​നാ​ണ് അ​ധി​കാ​ര​മെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി കു​പ്പി​വെ​ള്ള ഉ​ല്‍​പാ​ദ​ക​രു​ടെ സം​ഘ​ട​ന​യു​ടെ ഹ​ര്‍ജി​യി​ലാ​ണ് കോ​ട​തി​യു​ടെ ഇ​ട​ക്കാ​ല ഉ​ത്ത​ര​വു​ണ്ടാ​യ​ത്.

അ​വ​ശ്യ​സാ​ധ​ന വി​ല നി​യ​ന്ത്ര​ണ നി​യ​മ​പ​രി​ധി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് കു​പ്പി​വെ​ള്ള​ത്തി​നു വി​ല നി​ശ്ച​യി​ച്ച്‌ സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്.

Post a Comment

Previous Post Next Post