വാക്സിനെടുക്കാതെ 35,000 കു​ട്ടി​ക​ൾ


ക​ണ്ണൂ​ർ: ജി​ല്ല​യി​ൽ കോ​വി​ഡ് വാ​ക്സി​നെ​ടു​ക്കാ​ൻ കു​ട്ടി​ക​ൾ വി​മു​ഖ​ത കാ​ണി​ക്കു​ന്ന​താ​യി അ​ധി​കൃ​ത​ർ. 35 ശ​ത​മാ​ന​ത്തോ​ളം കു​ട്ടി​ക​ളാ​ണ് വാ​ക്സി​നോ​ട് വി​മു​ഖ​ത കാ​ണി​ക്കു​ന്ന​ത്. മ​ത​പ​ര​മാ​യ കാ​ര്യ​ങ്ങ​ളും കോവാക്സി ൻ എടുത്താൽ ഭാ​വി​യി​ൽ ഗ​ൾ​ഫി​ലേ​ക്കു പോ​കാ​ൻ ക​ഴി​യി​ല്ലെ​ന്നും കു​ട്ടി​ക​ൾ​ക്ക് പ​നി​ക്കു​മൊ​ക്കെ പ​റ​ഞ്ഞുമാ​ണ് പ​ല​രും വാ​ക്സി​നെ​ടു​ക്കാ​ത്ത​ത്.

കു​ട്ടി​ക​ളുമായി ആ​ശു​പ​ത്രി​യി​ലെ​ത്തി വാ​ക്സി​ൻ എ​ടു​ക്കാ​നു​ള്ള ബു​ദ്ധി​മു​ട്ടു​ക​ൾ പ​റ​ഞ്ഞ് മാ​റി​നി​ൽ​ക്കു​ന്ന ഒ​രു​വി​ഭാ​ഗം ര​ക്ഷി​താ​ക്ക​ളു​മു​ണ്ട്. എ​ന്നാ​ൽ, കു​ട്ടി​ക​ളി​ൽ ചി​ല​ർ സ്വ​മേ​ധ​യാ​ത​ന്നെ വാ​ക്സി​നെ​ടു​ക്കാ​നാ​യി എ​ത്തു​ന്നു​ണ്ടെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

നി​ല​വി​ൽ 58,000 കു​ട്ടി​ക​ൾ​ക്ക് മാ​ത്ര​മാ​ണ് വാ​ക്സി​നേ​ഷ​ൻ ന​ട​ത്തി​യ​ത്. 35,000 കു​ട്ടി​ക​ൾ ഇ​നി​യും വാ​ക്സി​നെ​ടു​ക്കാ​നു​ണ്ട്. കു​ട്ടി​ക​ൾ​ക്ക് വാ​ക്സി​നെ​ടു​ക്കാ​ൻ താ​ത്പ​ര്യ​മു​ണ്ടെ​ങ്കി​ലും ര​ക്ഷി​താ​ക്ക​ൾ വി​ടാ​ത്ത സാ​ഹ​ച​ര്യ​വു​മു​ണ്ട്. പ​ല​ർ​ക്കും വാ​ക്സി​ൻ എ​ടു​ക്കാ​ൻ ഭ​യ​മാ​ണെ​ന്നാ​ണ് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്.

സം​സ്ഥാ​ന​ത്തെ പ​ല ജി​ല്ല​ക​ളി​ലും ഇ​തു​ത​ന്നെ​യാ​ണ് അ​വ​സ്ഥ. ചു​രു​ക്കം ചി​ല ജി​ല്ല​ക​ളി​ൽ മാ​ത്ര​മാ​ണ് 65 ശ​ത​മാ​ന​ത്തോ​ളം വാ​ക്സി​നേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കി​യ​ത്. അ​തേ​സ​മ​യം മ​ല​യോ​ര മേ​ഖ​ല​യി​ല​ട​ക്കം വാ​ക്സി​നോ​ട് കു​ട്ടി​ക​ളി​ൽ മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ്. വാ​ക്സി​നെ​ടു​ക്ക​രു​തെ​ന്ന് മ​ത​പ​ര​മാ​യി പ​ഠി​പ്പി​ക്കു​ന്ന​ത് കൊ​ണ്ടു​ത​ന്നെ ന​ഗ​ര​പ്ര​ദേ​ശ​ങ്ങ​ളി​ല​ട​ക്ക​മു​ള്ള ര​ക്ഷി​താ​ക്ക​ൾ കു​ട്ടി​ക​ളെ വി​ടാ​ൻ മ​ടി കാ​ണി​ക്കു​ന്നു​ണ്ട്.

ആ​ശു​പ​ത്രി​ക​ളി​ലെ​ത്തേ​ണ്ട ബു​ദ്ധി​മു​ട്ടു​ക​ൾ ക​ണ​ക്കി​ലെ​ടു​ത്ത് ജി​ല്ല​യി​ലെ സ്കൂ​ളു​ക​ളി​ൽ വാ​ക്സി​നേ​ഷ​ൻ ക്യാ​മ്പ് ന​ട​ത്ത​ണ​മെ​ന്ന് പ​ല സ്കൂ​ളു​ക​ളും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ ഇ​ക്കാ​ര്യം അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നും എ​ന്നാ​ൽ ഇ​തു​സം​ബ​ന്ധി​ച്ച് യാ​തൊ​രു​വി​ധ അ​റി​യി​പ്പും കി​ട്ടി​യി​ട്ടി​ല്ലെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ഒ​രാ​ഴ്ച​യ്ക്ക​കം പ​ത്തു ശ​ത​മാ​നം കു​ട്ടി​ക​ൾ​ക്കു​കൂ​ടി വാ​ക്സി​ൻ ന​ൽ​കാ​ൻ സാ​ധി​ക്കു​മെ​ന്നാ​ണ് ക​രു​തു​ന്ന​തെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

വാ​ക്സി​നെ​ടു​ക്കാ​ൻ വി​മു​ഖ​ത കാ​ണി​ക്കു​ന്ന കു​ട്ടി​ക​ൾ​ക്കും ര​ക്ഷി​താ​ക്ക​ൾഅ​ധ്യാ​പ​ക​രു​ടെ​യും ആ​ശാ​വ​ർ​ക്ക​രു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ള​ട​ക്കം സം​ഘ​ടി​പ്പി​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ് അ​ധി​കൃ​ത​ർ.

Post a Comment

Previous Post Next Post